കേരളം

kerala

തമിഴ്‌നാട് ക്ഷണിച്ചു: വാഗ്‌ദാനങ്ങൾ ആകര്‍ഷകമെന്ന് കിറ്റക്‌സ്‌ ഗ്രൂപ്പ്

By

Published : Jul 2, 2021, 5:56 PM IST

Updated : Jul 2, 2021, 7:05 PM IST

കേരളത്തില്‍ തുടര്‍ച്ചയായി സര്‍ക്കാര്‍ അന്വേഷണം ഉണ്ടാകുന്നുവെന്നും ഇത് കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും വ്യക്തമാക്കിയാണ് കിറ്റക്‌സ് സംസ്ഥാനത്തെ 3500 കോടിയുടെ നിക്ഷേപ പദ്ധതി റദ്ദാക്കിയത്. ഈ സാഹചര്യത്തിലാണ് തമിഴ്‌നാടിന്‍റെ ഇടപെടല്‍.

കിറ്റക്‌സിനെ ക്ഷണിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  കിറ്റക്‌സ് ഗാര്‍മെന്‍റ് കമ്പനി കൊച്ചി  Tamilnadu invited kitex garment company  Kitex Garments Ltd. Company  സാബു ജേക്കബ്‌  Sabu jacob  തമിഴ്‌നാട് സർക്കാര്‍  Tamilnadu government  തമിഴ്‌നാട് സര്‍ക്കാര്‍  കിറ്റക്‌സ് ഗ്രൂപ്പിന് തമിഴ്‌നാട് സർക്കാരിന്‍റെ ഔദ്യോഗിക ക്ഷണം  Official Invitation from the Government of Tamil Nadu to Kitex Group  Tamil Nadu government invited Kitex to invest and they gave Attractive promises for company
കിറ്റക്‌സിനെ നിക്ഷേപത്തിന് ക്ഷണിച്ച് തമിഴ്‌നാട് സര്‍ക്കാര്‍; ആകര്‍ഷകമായ വാഗ്‌ദാനങ്ങള്‍

എറാണാകുളം: നിക്ഷേപം നടത്താൻ തമിഴ്‌നാട് സർക്കാരിന്‍റെ ഔദ്യോഗിക ക്ഷണമെന്ന് കിറ്റക്‌സ് ഗ്രൂപ്പ്. കേരളത്തിൽ 35000 പേർക്ക് തൊഴിൽ സാധ്യതയുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നതായി കിറ്റക്‌സ് ഗ്രൂപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് സർക്കാറിന്‍റെ ഇടപെടൽ.

സ്ഥലം പകുതി വിലയ്ക്ക്, പലിശയിളവ് അഞ്ച് ശതമാനം...

തമിഴ്‌നാട്ടിൽ വ്യവസായം തുടങ്ങാൻ നിരവധി ആനുകൂല്യങ്ങളും സർക്കാർ വാഗ്ദാനം ചെയ്‌തു. ആകെ നിക്ഷേപത്തിന് 40 ശതമാനം സബ്‌സിഡി, പകുതി വിലയ്ക്ക് സ്ഥലം, സ്റ്റാമ്പ് ഡ്യൂട്ടിയിൽ 100 ശതമാനം ഇളവ്, ആറ് വർഷത്തേക്ക് അഞ്ച് ശതമാനം പലിശയിളവ്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംവിധാനങ്ങൾക്ക് 25 ശതമാനം സബ്‌സിഡി, ബൗദ്ധിക സ്വത്തവകാശ ചിലവുകൾക്ക് 50 ശതമാനം സബ്‌സിഡിയും നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്തു.

നിക്ഷേപത്തിന് ക്ഷണിച്ചുകൊണ്ട് കിറ്റക്‌സ് കമ്പനിയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അയച്ച കത്ത്.

തൊഴിലാളി പരിശീലനത്തിന് ആറുമാസം വരെ 4000 രൂപയും എസ്.സി, എസ്‌.ടി വിഭാഗങ്ങൾക്ക് 6000 രൂപയും സാമ്പത്തിക സഹായം, ഗുണ നിലവാര സർട്ടിഫിക്കേഷനുകൾക്ക് 50 ശതമാനം സബ്‌സിഡി, അഞ്ച് വർഷത്തേക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി, മൂലധന ആസ്തികൾക്ക് 100 ശതമാനം സംസ്ഥാന ജി.എസ്‌.ടി ഇളവ്, പത്തുവർഷം വരെ തൊഴിലാളി ശമ്പളത്തിന്‍റെ 20 ശതമാനം സർക്കാർ നൽകുമെന്നാണ് അറിയിച്ചത്.

തമിഴ്‌നാട് ഔദ്യേഗിക സംഘത്തെ അയക്കും

ഇതിനുപുറമേ കൂടുതലായുള്ള ആവശ്യങ്ങൾ ഉണ്ടെങ്കിൽ അതും പരിഗണിക്കാമെന്നും തമിഴ്‌നാട് വ്യവസായ മന്ത്രിക്ക് വേണ്ടി അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് (ഗൈഡൻസ് തമിഴ്‌നാട്) ഗൗരവ് ദാഗ ഔദ്യോഗികമായി കത്തിലൂടെ അറിയിച്ചതായായും കിറ്റക്‌സ് എം.ഡി സാബു ജേക്കബ് വ്യക്തമാക്കി.

കിറ്റക്‌സ് കമ്പനിയെ ക്ഷണിച്ചുകൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യ പോസ്‌റ്റര്‍.

അതേസമയം ഇതേ കുറിച്ച് പഠിച്ച് ശേഷം മറുപടി നൽകാമെന്നാണ് സാബു ജേക്കബ് തമിഴ്‌നാട് സർക്കാറിന് മറുപടി നൽകിയത്. കിറ്റക്‌സ് എം.ഡിയുമായി നേരിട്ട് ചർച്ച നടത്തുന്നതിന് ഔദ്യേഗിക സംഘത്തെ അയക്കാൻ തമിഴ്‌നാട് താല്പര്യമറിയിച്ചതായും കിറ്റക്‌സ് ഗ്രൂപ്പ് അറിയിച്ചു.

ALSO READ:പാമ്പുകളുടെ രാജാവ്; കടിക്കില്ല, കടിച്ചാൽ മരണം ഉറപ്പ്...

Last Updated : Jul 2, 2021, 7:05 PM IST

ABOUT THE AUTHOR

...view details