എറണാകുളം :പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതിയാക്കിയതിനെതിരെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ വിജിലൻസ് എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് ആവശ്യം.
READ MORE:പാലാരിവട്ടം പാലം അഴിമതിക്കേസ് : കുറ്റപത്രം ഉടൻ സമര്‍പ്പിക്കും
പ്രതിയാക്കിയതും അറസ്റ്റ് ചെയ്തതും അഴിമതി നിരോധന നിയമത്തിലെ ചട്ടങ്ങൾ പാലിക്കാതെയാണെന്നാണ് സൂരജിന്‍റെ വാദം. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം സർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങാതെയാണ് വിജിലൻസ് തനിക്കെതിരെ കേസെടുത്തത്.