കേരളം

kerala

ETV Bharat / state

സിറോമലബാർ സഭ തർക്കം: വിശ്വാസികൾക്ക് വിശദീകരണവുമായി കർദിനാൾ ആലഞ്ചേരി

ഞായാറാഴ്ച പള്ളികളിൽ വായിക്കുന്നതിനുള്ള സർക്കുലറിന്‍റെ പകർപ്പ് പുറത്ത്

വിശ്വാസികൾക്ക് വിശദീകരണവുമായി കർദിനാൾ ആലഞ്ചേരി

By

Published : Jul 12, 2019, 11:49 PM IST

എറണാകുളം:സിറോ മലബാർ സഭ തർക്കത്തില്‍ വിശ്വാസികൾക്ക് വിശദീകരണവുമായി കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഹായമെത്രാൻമാരെ പുറത്താക്കാനുള്ള തീരുമാനം തന്‍റെ അറിവോടെയല്ലെന്നും കർദിനാൾ വ്യക്തമാക്കി. ഞായാറാഴ്‌ച പള്ളികളിൽ വായിക്കുന്നതിനുള്ള സർക്കുലറിന്‍റെ പകർപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പദവി തിരികെ നൽകിയതടക്കമുള്ള തീരുമാനം വത്തിക്കാന്‍റേതാണ്. വിവിധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വത്തിക്കാന്‍ തീരുമാനമെടുത്തത്. അതിരൂപതയുടെ സഭ ഭൂമി വില്‍പനയിൽ പൊതുനന്മ മാത്രമാണ് ഉദ്ദേശിച്ചതെന്നും അതിരൂപതക്ക് നഷ്‌ടമുണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കര്‍ദിനാളിന്‍റെ പേരില്‍ പുറത്തുവന്ന സര്‍ക്കുലറില്‍ അറിയിക്കുന്നു.

ഭൂമി വിവാദം അടക്കമുള്ള പ്രശ്‌നങ്ങളെ തുറന്ന മനസോടെയാണ് കാണുന്നത്. സഭയിലെ വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ വിശ്വാസികൾ ജാഗ്രത പുലർത്തണം. സഭാവിരുദ്ധ പ്രവർത്തനങ്ങളോട് ആരും സഹകരിക്കരുത്. പുതിയ സഹായ മെത്രാൻമാരെയടക്കം അടുത്ത സിനഡ് തീരുമാനിക്കുമെന്നും സഭയുടെ സ്ഥിരം സിനഡുമായി ആലോചിച്ചാണ് അതിരൂപതയുടെ ഇപ്പോഴത്തെ ഭരണം നടത്തുന്നതെന്നും അദ്ദേഹം പ്രസ്‌താവിച്ചു. പ്രത്യേക ഭരണാധികാരങ്ങളോട് കൂടിയ മെത്രാനെ നിയമിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ABOUT THE AUTHOR

...view details