കേരളം

kerala

ETV Bharat / state

വിമതരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സിറോ മലബാര്‍ സഭ സിനഡ് - സഹായമെത്രാന്മാര്‍

വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ ചർച്ച ചെയ്യും

വിമതപക്ഷത്തിന്‍റെ ആവശ്യങ്ങളെല്ലാം അംഗീകരിക്കില്ലെന്ന് സിറോ മലബാര്‍ സഭ സിനഡ്

By

Published : Aug 20, 2019, 8:42 PM IST

Updated : Aug 20, 2019, 10:43 PM IST

എറണാകുളം:സിറോ മലബാർ സഭാ സിനഡിൽ രണ്ടാം ദിവസവും അൽമായർ ഉന്നയിച്ച പരാതികൾ ചർച്ച ചെയ്‌തു. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങളാണ് പ്രധാനമായും ചർച്ച ചെയ്‌തത്. അതിരൂപതയിലെ പ്രശ്‌നങ്ങൾ ഈ സിനഡിൽ തന്നെ പരിഹരിക്കണമെന്ന് കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരി സിനഡ് യോഗത്തിൽ ആവശ്യപ്പെട്ടു. സഹായമെത്രാന്മാരെ തിരിച്ചെടുക്കുന്നതും അതിരൂപതക്ക് സ്വതന്ത്ര ചുമതലയുള്ള അഡ്‌മിനിസ്ട്രേറ്ററെ നിയമിക്കുന്നതുമായ കാര്യങ്ങൾ സിനഡ് ചർച്ച ചെയ്‌തു. എന്നാൽ വിമതപക്ഷത്തിന്‍റെ ആവശ്യങ്ങൾ അതേ രീതിയില്‍ അംഗീകരിക്കേണ്ടെന്നാണ് സിനഡിൽ അഭിപ്രായമുയർന്നത്. ഉപാധികളോടെ സഹായമെത്രാന്മാരെ തിരിച്ചെടുക്കുന്നതിലും കർദിനാളിനെ അനുകൂലിക്കുന്ന മെത്രാനെ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണപരമായ ചുമതലകൾ ഏല്‌പിക്കുന്ന കാര്യത്തിലും സിനഡിൽ ധാരണയായെന്നാണ് സൂചന.

വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ ചർച്ച ചെയ്യും. അതേ സമയം അനുകൂല തീരുമാനമില്ലെങ്കിൽ സിനഡ് നടക്കുന്ന വേളയിൽ തന്നെ ശക്തമായ സമരം ആരംഭിക്കാനാണ് അൽമായരുടെ തീരുമാനം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പിറ്റേ ദിവസം ഞായറാഴ് മുതൽ പ്രത്യക്ഷ സമരമാരംഭിക്കും. സെന്റ് തോമസ് മൗണ്ടിൽ നടക്കുന്ന സിനഡ് ഉപരോധിക്കുമെന്നും അൽമായ മുന്നേറ്റം ഭാരവാഹികൾ അറിയിച്ചു. എന്നാല്‍ ബാഹ്യസമ്മർദങ്ങളോ സമരങ്ങളോ സിനഡ് തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്ന് സിറോ മലബാർ സഭ അറിയിച്ചു.

Last Updated : Aug 20, 2019, 10:43 PM IST

ABOUT THE AUTHOR

...view details