കേരളം

kerala

ETV Bharat / state

Uniform Mass controversy: ജനാഭിമുഖ കുർബാന വിവാദം തുറന്ന പോരിലേക്ക് - മാർ ജോർജ് ആലഞ്ചേരി

Uniform Mass controversy: വത്തിക്കാനിൽ മാർപ്പാപ്പമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് കുര്‍ബാന തുടരുമെന്ന് എറണാകുളം അങ്കമാലി അതിരൂപത. ഇതിനെ എതിര്‍ത്ത് സിറോ മലബാര്‍ സഭ

Holy mass unification  കുർബാന പരിഷ്കരണ വിവാദം  കുർബാന ഏകീകരണം  മാർ ജോർജ് ആലഞ്ചേരി  Mar George Alencherry
Holy mass unification: ജനാഭിമുഖ കുർബാന തുടരുമെന്ന് വികാരി ആന്‍റണി കരിയിൽ; തള്ളി മാർ ജോർജ് ആലഞ്ചേരി

By

Published : Nov 27, 2021, 12:40 PM IST

Updated : Nov 27, 2021, 1:20 PM IST

എറണാകുളം: സിറോ മലബാർ സഭയിലെ കുർബാന പരിഷ്കരണ വിവാദം പുതിയ തലത്തിലേക്ക്. എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരുമെന്ന് മെട്രോ പൊളിറ്റൻ വികാരി ആന്‍റണി കരിയിൽ അറിയിച്ചു. വത്തിക്കാനിൽ മാർപ്പാപ്പയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ജനാഭിമുഖ കുർബാന തുടരാൻ തീരുമാനിച്ചത്.

ജനാഭിമുഖ കുർബാന തുടരുമെന്ന് വികാരി ആന്‍റണി കരിയിൽ; തള്ളി മാർ ജോർജ് ആലഞ്ചേരി

Uniform Mass controversy:സിറോ മലബാർ സഭയുടെ കുർബാന ഏകീകരണമെന്ന തീരുമാനത്തിനെതിരെ വൈദികരും വിശ്വാസികളും ഉയർത്തിയ എതിർപ്പ് മാർപ്പാപ്പയെ അറിയിച്ചു. എന്നാൽ സഭ നിയമനുസരിച്ച് അതിരൂപത മെത്രാൻമാർക്ക് ഈ വിഷയത്തിൽ തീരുമാനമെടുക്കാമെന്നാണ് വത്തിക്കാൻ അറിയിച്ചത്. ഈയൊരു സാഹചര്യത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരുമെന്നായിരുന്നു ആന്‍റണി കരിയിൽ സർക്കുലർ ഇറക്കിയത്.

ALSO READ: പട്ടിണിയില്ലാതെ രാജ്യത്തെ ഏക ജില്ല കേരളത്തില്‍; നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട് :India`s first hunger free district

എന്നാൽ ഇതിന് തൊട്ടുപിന്നാലെ ഈ തീരുമാനത്തെ തള്ളി സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി രംഗത്തെത്തി. വത്തിക്കാനിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് യാതൊരു നിർദേശവും ലഭിച്ചിട്ടില്ല. അതിനാൽ സിനഡ് തീരുമാന പ്രകാരം നാളെ മുതൽ തന്നെ കുർബാന ഏകീകരണം നടപ്പിലാക്കുമെന്നാണ് കർദിനാൾ ജോർജ് ആലഞ്ചേരി സർക്കുലർ ഇറക്കിയത്. ഇതോടെ കുർബാന ഏകീകരണ വിവാദത്തിൽ മെത്രാൻമാർക്കിടയിൽ തന്നെയുള്ള അഭിപ്രായ ഭിന്നതയാണ് പുറത്ത് വരുന്നത്.

Last Updated : Nov 27, 2021, 1:20 PM IST

ABOUT THE AUTHOR

...view details