കേരളം

kerala

ETV Bharat / state

സിറോ മലബാര്‍ സഭയ്ക്ക് പുതിയ ഇടയന്‍, പ്രഖ്യാപനം ഇന്ന്

Syro Malabar church new Major Archbishop: സിറോ മലബാര്‍ സഭയ്ക്ക് പുതിയ നാഥന്‍. പ്രഖ്യാപനം ഇന്ന് നടക്കും. വത്തിക്കാന്‍റെ അനുമതി കാത്ത് സഭ.

Syero Malabar sabha  new Major Arch Bishop  സീറോ മലബാര്‍ സഭ  ജോസഫ് കല്ലറങ്ങാട്ട്
Arch bishop Joseph Kallarangadu New Arch Bishop

By ETV Bharat Kerala Team

Published : Jan 10, 2024, 7:19 AM IST

എറണാകുളം :സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തു. തെരെഞ്ഞെടുപ്പിന്‍റെ ആദ്യ റൗണ്ടുകളിൽ തന്നെ ബിഷപ്പിനെ തെരെഞ്ഞെടുക്കാനുള്ള തെരെഞ്ഞെടുപ്പ് പൂർത്തിയായി (Syro Malabar church)

ഇതുമായി ബന്ധപ്പെട്ട അന്തിമ അനുമതിക്കായി പുതിയ മേജർ ആർച്ച് ബിഷപ്പിന്‍റെ പേര് വത്തിക്കാനിലേക്ക് അയച്ചു. ഇന്നോ ജനുവരി 12നോ വത്തിക്കാനിൽ നിന്ന് ഔദ്യേഗിക പ്രഖ്യാപനം ഉണ്ടാവാനാണ് സാധ്യത. തുടർന്നായിരിക്കും സ്ഥാനാരോഹണം ഉൾപ്പടെ തീരുമാനിക്കുക. പാല രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടാണ് പുതിയ ആർച്ച് ബിഷപ്പെന്നാണ് സൂചന. നേരത്തെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശം നടത്തി ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച മെത്രാൻ കൂടിയാണ് അദ്ദേഹം (new Major Archbishop)

എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട്, കുർബാന തർക്കങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്നായിരുന്നു ആർച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞത്. ഇതേ തുടർന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്. തിങ്കളാഴ്‌ച ആരംഭിച്ച സിനഡ് സമ്മേളനത്തിൽ കാനോൻ നിയമ പ്രകാരമായിരിരുന്നു ഇന്നലെ തെരെഞ്ഞെടുപ്പ് നടന്നത്.

സിറോ മലബാർ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ വച്ചാണ് മുപ്പത്തി രണ്ടാം സിനഡിന്‍റെ ആദ്യം സമ്മേളനം സംഘടിപ്പിച്ചത്. സിനഡിന്‍റെ ആദ്യ ദിവസം പ്രത്യേക പ്രാർഥനകളാണ് നടന്നത്. സിറോ മലബാർ സഭയിലെ 55 ബിഷപ്പുമാരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ഇവരിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് ആർച്ച് ബിഷപ്പിനെ തെരെഞ്ഞെടുത്തത്. രണ്ടാമത്തെ റൗണ്ടില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ച ബിഷപ്പാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായത് (Archbishop Joseph Kallarangadu).

എറണാകുളം അതിരൂപതയിൽ കുർബാന തർക്കമുൾപ്പടെ നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോപണത്തിന് അതീതനും സമവായത്തിലൂടെ സഭയെ മുന്നോട്ടു കൊണ്ടുപോകാനും കഴിയുന്ന ഒരു ബിഷപ്പ് സിറോ മലബലാർ സഭയെ നയിക്കണമെന്ന് അൽമായ മുന്നേറ്റം ആവശ്യപ്പെട്ടിരുന്നു. സിനഡ് തെരഞ്ഞെടുക്കുന്ന പുതിയ മേജർ ആർച്ച് ബിഷപ്പ് ആരായാലും തങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങളിൽ സ്വീകരിക്കുന്ന നിലപാട് അനുസരിച്ചായിരിക്കും ബിഷപ്പുമായുള്ള സഹകരണമെന്നും അല്‍മായ മുന്നേറ്റം വ്യക്തമാക്കി.

അതേസമയം സഭ സിനഡ് ഈ മാസം 13ന് സമാപിക്കും. സഭയിൽ നിലനിൽ കുർബാന തർക്കം പരിഹരിക്കുക എന്നതാവും പുതിയ മേജർ ആർച്ച് ബിഷപ്പിന്‍റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും, വിശ്വാസികളും കുർബാന ഏകീകരണത്തെ ശക്തമായി എതിർക്കുകയാണ്. അഞ്ച് പതിറ്റാണ്ടായി തുടരുന്ന ആരാധാന രീതി തുടരാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ ഇത് അനുവദിക്കാനാവില്ലെന്നാണ് ഔദ്യോഗിക നിലപാട്.

വത്തിക്കാൻ പ്രതിനിധി സിറിൽ വാസിൽ നേരിട്ടെത്തി ചർച്ചകൾ നടത്തി ചില ധാരണകളിലെത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. സഭ ആസ്ഥാനം സെന്‍റെ മേരീസ് ബസലിക്ക കുർബാന തർക്കത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തോളമായി അടഞ്ഞു കിടക്കുകയാണ്.

Also Read:"മതേതരത്വം ആര്‍ക്ക് ഗുണം?" വിവാദത്തിന് മറുപടിയുമായി പാലാ ബിഷപ്പ്

ABOUT THE AUTHOR

...view details