എറണാകുളം :തിരുപ്പിറവി ആഘോഷത്തിന്‍റെ ഭാഗമായുള്ള ചടങ്ങുകളിൽ സിറോ മലബാർ സഭയിൽ ഭിന്നത. കർദിനാൾ പങ്കെടുത്ത കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ അൾത്താര അഭിമുഖമായി കുർബാന നടന്നപ്പോള്‍, എറണാകുളം ബസിലിക്കയിൽ ജനാഭിമുഖമായാണ് കുർബാന നടന്നത്. പാതിര കുർബാനയിലും സിറോ മലബാർ സഭയിലെ വ്യത്യസ്‌ത പള്ളികളിൽ അൾത്താരാഭിമുഖമായും ജനാഭിമുഖമായുമാണ് കുർബാന നടന്നത്.
അതേസമയം എറണാകുളം അങ്കമാലി അതിരൂപതയിൽ പൂർണമായും ജനാഭിമുഖ കുർബാനയാണ് നടന്നത്. ഇതോടെ കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് സഭയ്ക്കുള്ളിൽ ഭിന്നത രൂക്ഷമാവുകയാണ്. സമാധാനമില്ലാത്ത സഭ ക്രിസ്‌തുവിന് നിരക്കുന്നതല്ലെന്ന് ക്രിസ്‌മസ് സന്ദേശത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി ഓർമിപ്പിച്ചു. ജ്ഞാനികൾക്ക് ബദലായി പ്രവർത്തിക്കുന്നവർ സമൂഹത്തിലുണ്ട്.