കേരളം

kerala

ETV Bharat / state

സിറോ മലബാര്‍ സഭ വ്യാജരേഖ കേസ്; മൂന്നാംപ്രതി ആദിത്യന് ജാമ്യം

എംടെക് പരീക്ഷ എഴുതാനുണ്ടെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നൽകിയത്

സിറോ മലബാര്‍ സഭ വ്യാജരേഖ കേസ്; മൂന്നാംപ്രതി ആദിത്യന് ജാമ്യം

By

Published : May 29, 2019, 5:53 PM IST

Updated : May 29, 2019, 6:06 PM IST

കൊച്ചി:സിറോ മലബാര്‍ സഭ വ്യാജരേഖ കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്നാം പ്രതി ആദിത്യന് ജാമ്യം ലഭിച്ചു. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എംടെക് പരീക്ഷ എഴുതാനുണ്ടെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നൽകിയത്. എന്നാല്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുമെന്നും, അന്വേഷണത്തിന്‍റെ ഭാഗമായി കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ആദിത്യൻ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കാക്കനാട് മജിസ്ട്രേറ്റിന്‍റെ മുന്നിലാണ് ആദിത്യന്‍ രഹസ്യമൊഴി നല്‍കിയത്. എറണാകുളം ജില്ല സെഷന്‍സ് കോടതിയാണ് കേസ് ഇപ്പോള്‍ പരിഗണിക്കുന്നത്. ഈ മാസം 19നാണ് ആദിത്യനെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ വികാരി ടോണി കല്ലൂക്കാരൻ മുരിങ്ങൂർ സെന്‍റ് ജോസഫ് പള്ളിയിൽ എത്തിയിരുന്നു. 12 ദിവസത്തിന് ശേഷം പള്ളിയിലെത്തിയ പുതിയ വികാരി വിശുദ്ധ കുർബാന അർപ്പിച്ചാണ് മടങ്ങിയത്.

Last Updated : May 29, 2019, 6:06 PM IST

ABOUT THE AUTHOR

...view details