സീറോ മലബാർ സഭ ഭൂമിയിടപാട്; പ്രതിഷേധം ശക്തമാക്കാൻ അല്‍മായ മുന്നേറ്റം - ernakulam angamaly diocese
അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലന്ന് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞുക്കാരൻ പറഞ്ഞു. നഷ്ട്ം നികത്തണമെന്ന ആവശ്യവുമായി വിശ്വാസികൾ സീറോ മലബാർ സഭാ സിനഡിന് നിവേദനം നൽകിയിട്ടുണ്ട്.
![സീറോ മലബാർ സഭ ഭൂമിയിടപാട്; പ്രതിഷേധം ശക്തമാക്കാൻ അല്‍മായ മുന്നേറ്റം സീറോ മലബാർ സഭ പ്രതിഷേധവുമായി അല്‍മായ മുന്നേറ്റം അങ്കമാലി അതിരൂപത ernakulam angamaly diocese syro malabar sabha](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5570832-98-5570832-1577965110605.jpg)
സീറോ മലബാർ സഭ ഭൂമിയിടപാട്; പ്രതിഷേധം ശക്തമാക്കാൻ അല്‍മയ മുന്നേറ്റം
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത വിവാദ ഭൂമി ഇടപാടിലെ നഷ്ടം നികത്തണമെന്ന ആവശ്യവുമായി അൽമായ മുന്നേറ്റം പ്രക്ഷോഭത്തിനൊരുങ്ങുന്നു. അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലന്ന് അൽമായ മുന്നേറ്റം വാക്താവ് റിജു കാഞ്ഞൂക്കാരൻ പറഞ്ഞു. നഷ്ടം നികത്തണമെന്ന ആവശ്യവുമായി വിശ്വാസികൾ സീറോ മലബാർ സഭാ സിനഡിന് നിവേദനം നൽകിയിട്ടുണ്ട്. ജനുവരി ഏഴുമുതൽ ആരംഭിക്കുന്ന സഭാസിനഡിന്‍റെ അജണ്ടയിൽ ഈ വിഷയം ഉൾപ്പെടുത്തണം. അല്ലെങ്കിൽ സഭാ സിനഡ് ഉപരോധം ഉൾപ്പടെയുള്ള സമരങ്ങൾ ആരംഭിക്കുമെന്ന് റിജു പറഞ്ഞു.
സീറോ മലബാർ സഭ ഭൂമിയിടപാട്; പ്രതിഷേധം ശക്തമാക്കാൻ അല്‍മയ മുന്നേറ്റം