കേരളം

kerala

സ്വപ്‌നയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

By

Published : Aug 18, 2020, 10:28 AM IST

ഉന്നത സ്വാധീനമുള്ള പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‌ ഇ.ഡി കോടതിയില്‍ അറിയിക്കും.

സ്വപ്‌നയുടെ ജാമ്യാപേക്ഷ പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും  സ്വപ്‌നയുടെ ജാമ്യാപേക്ഷ  പ്രിൻസിപ്പല്‍ സെഷൻസ് കോടതി  എറണാകുളം  swapna's bail application  principal sessions court  ernakulam
സ്വപ്‌നയുടെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: സ്വർണക്കടത്തില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് രജിസ്റ്റർ ചെയ്‌ത കേസില്‍ പ്രതി സ്വപ്‌ന സുരേഷിന്‍റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. മൂന്ന്‌ തവണയായി പതിമൂന്ന് ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്‌ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്‍റെ ആവശ്യം.

അതേസമയം സ്വപ്‌നയുടെ ജാമ്യാപേക്ഷ ഇ.ഡി ശക്തമായി എതിർക്കും. ഉന്നത സ്വാധീനമുള്ള പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന വാദമാണ് ഇ.ഡി ഉന്നയിക്കുക. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം സ്വപ്‌നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് ഇ.ഡി. നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഉന്നത വ്യക്തികളുമായി ബന്ധമുണ്ടെന്ന്‌ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

സ്വർണക്കടത്ത് കേസിലെ മറ്റു പ്രതികളുമായുള്ള ബന്ധത്തെകുറിച്ച് പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. കുറ്റകരമായ ഗൂഢാലോചനയാണ് നടന്നതെന്നും സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെ കുറിച്ച്‌ വിശദ അന്വേഷണം ആവശ്യമാണെന്ന് പ്രതികളുടെ കസ്റ്റഡി അപേക്ഷയിലും റിമാന്‍ഡ്‌ റിപ്പോർട്ടിലും ഇ.ഡി വ്യക്തമാക്കിയിരുന്നു. അതേസമയം സ്വർണക്കടത്ത് കേസ് പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ്‌ നിയമത്തിന്‍റെ പരിധിയിൽ വരുമോയെന്ന സംശയം കസ്റ്റഡി അപേക്ഷ പരിഗണിച്ച വേളയിൽ കോടതി ചോദിച്ചിരുന്നു. സ്വപ്‌നയ്‌ക്ക് വേണ്ടി ജിയോ പോളും ഇ.ഡിക്ക് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ടി.എ ഉണ്ണികൃഷ്‌ണനും കോടതിയില്‍ ഹാജരാകും.

ABOUT THE AUTHOR

...view details