കേരളം

kerala

ETV Bharat / state

സ്വപ്‌ന സുരേഷിന്‍റെ ഹർജി ഹൈക്കോടതി തള്ളി - Swapna Suresh's statement copy application rejected

തന്‍റെ മൊഴിയുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്

മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട സ്വപ്‌ന സുരേഷിന്‍റെ ഹർജി തള്ളി  സ്വപ്‌നയുടെ ഹർജി ഹൈക്കോടതി തള്ളിക  മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട ഹർജി തള്ളി  സ്വർണക്കടത്ത് കേസിൽ സ്വപ്‌ൻയുടെ ഹർജി തള്ളി  Swapna Suresh's plea high court rejected  statement copy application rejected  Swapna Suresh's statement copy application rejected  statement copy application rejected by high court
മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട സ്വപ്‌ന സുരേഷിന്‍റെ ഹർജി തള്ളി

By

Published : Nov 2, 2020, 4:30 PM IST

Updated : Nov 2, 2020, 4:38 PM IST

എറണാകുളം:തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും മൊഴിപ്പകർപ്പ് നൽകാനാവില്ലെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. രഹസ്യ സ്വഭാവമുള്ള മൊഴി കോടതി നടപടികളുടെ ഭാഗമായിട്ടില്ലെന്നും കസ്റ്റംസ് വിശദീകരിച്ചു.

കൂടുതൽ വായിക്കാൻ: മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ്; ഹര്‍ജി വിധി പറയാന്‍ മാറ്റി

മൊഴിയുടെ പകർപ്പ് നൽകിയാൽ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉന്നതർക്ക് ലഭിക്കുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. മൊഴിയുടെ പകർപ്പ് കിട്ടാൻ അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ എസിജെഎം കോടതിയും ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു.

Last Updated : Nov 2, 2020, 4:38 PM IST

ABOUT THE AUTHOR

...view details