എറണാകുളം :മുൻ മന്ത്രി കെ.ടി ജലീലിന്‍റെ പരാതിയിന്മേലെടുത്ത ഗൂഢാലോചനാകേസ് അടക്കം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് (26.07.22) വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രിയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസും പാലക്കാട് കസബ പൊലീസ് എടുത്ത കേസും നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ.
'ഗൂഢാലോചനാകേസ് റദ്ദാക്കണം' ; സ്വപ്‌ന സുരേഷിന്‍റെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും - കെ ടി ജലീൽ നൽകിയ ഗൂഢാലോചനക്കേസ് പരാതി
കെ.ടി ജലീലിന്‍റെ പരാതിയിന്മേൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസും പാലക്കാട് കസബ പൊലീസ് എടുത്ത കേസും നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ
സ്വപ്‌ന സുരേഷിന്‍റെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഹർജിയിൽ കഴിഞ്ഞ ദിവസം കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന സത്യവാങ്മൂലം സ്വപ്‌ന സമർപ്പിച്ചിരുന്നു. ജലീൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്‌തുവെന്നും വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ യു.എ.ഇ ഭരണാധികാരികളുമായി കൂടിക്കാഴ്‌ച നടത്തിയെന്നുമടക്കമുള്ള ആരോപണങ്ങൾ സത്യവാങ്മൂലത്തിലുണ്ട്.
അതേസമയം മുഖ്യമന്ത്രിയ്‌ക്കെതിരെ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കേസുകൾ റദ്ദാക്കാനാകില്ലെന്നുമാണ് സർക്കാരിന്‍റെ നിലപാട്.