എറണാകുളം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെ നാല് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻഐഎയുടെ അപേക്ഷ. ബന്ധുക്കളെ കാണാൻ അനുമതി നൽകണമെന്ന സ്വപ്‌ന സുരേഷിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. നിലവിൽ ആരോഗ്യ പ്രശ്‌നങ്ങളില്ലന്ന് സ്വപ്‌ന കോടതിയെ അറിയിച്ചു.
സ്വപ്‌ന സുരേഷിനെ നാല് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു - swapna suresh latest news
കൊച്ചി എൻഐഎ കോടതിയുടേതാണ് ഉത്തരവ്. പ്രതിക്കെതിരെ പുതിയ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്
![സ്വപ്‌ന സുരേഷിനെ നാല് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു swapna suresh nia custody സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡി സ്വർണക്കടത്ത് കേസ് പുതിയ വാർത്തകൾ കൊച്ചി എൻഐഎ കോടതി swapna suresh latest news gold smuggling case latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8892522-thumbnail-3x2-sopna.jpg)
ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അഞ്ച് പ്രതികളെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഐഎ നേരത്തെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ സ്വപ്‌ന ഒഴികെയുള്ള പ്രതികളെ കസ്റ്റഡിയിൽ വിട്ടു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സ്വപ്‌നയെ കസ്റ്റഡിയിൽ വിടണമെന്ന ആവശ്യം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സാരമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ കൂടിയാണ് സ്വപ്‌നയുടെ കസ്റ്റഡി അപേക്ഷ എൻഐഎ കോടതി ഇന്ന് പരിഗണിച്ചത്. നേരത്തെ സ്വപ്‌നയെ 13 ദിവസം എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. പ്രതിക്കെതിരെ പുതിയ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്. സ്വപ്‌ന നൽകിയ മൊഴികളിലെ വൈരുദ്ധ്യവും എൻഐഎ പരിശോധിക്കും.