എറണാകുളം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. മൊഴിപ്പകര്‍പ്പ് കൈമാറാനാവില്ലെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. മൊഴി പകര്‍പ്പ് പുറത്തുപോയാല്‍ കേസുമായി ബന്ധമുള്ളവര്‍ക്ക് ലഭിക്കുമെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.
മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ്; ഹര്‍ജി വിധി പറയാന്‍ മാറ്റി - swapna suresh latest news
മൊഴിപ്പകർപ്പ് സ്വപ്‌നയ്ക്ക് നൽകിയാൽ കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഉന്നത സ്വാധീന വ്യക്തികളിലേക്ക് എത്തുമെന്ന് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അന്വേഷണ സംഘത്തിന് മൊഴി നൽകിയപ്പോൾ തന്നെ ഇത് സീൽ ചെയ്‌ത് സൂക്ഷിക്കണമെന്ന് പ്രതി മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടതാണ്. മൊഴി പുറത്തായാൽ തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും പ്രതി ഭയപ്പെട്ടിരുന്നു. ഈ സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നതായി കസ്റ്റംസ് ചൂണ്ടിക്കാട്ടി. മൊഴിപ്പകർപ്പ് സ്വപ്‌നയ്ക്ക് നൽകിയാൽ കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഉന്നത സ്വാധീന വ്യക്തികളിലേക്ക് എത്തുമെന്ന് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും വ്യക്തമാക്കി. അന്വേഷണത്തിന്‍റെ ഭാഗമായി തുടരുന്ന രേഖകൾ ആവശ്യപ്പെടാൻ പ്രതിക്ക് നിയമപരമായി അവകാശമില്ലെന്നാണ് കസ്റ്റംസിന്‍റെ വാദം.