കേരളം

kerala

ETV Bharat / state

അപര്‍ണ ബാലമുരളിയോട് മോശം പെരുമാറ്റം; ലോ കോളജ് വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍ - kerala news updates

നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍. രണ്ടാം വര്‍ഷ വിദ്യാര്‍ഥി വിഷ്‌ണുവിനെതിരെയാണ് നടപടി.

Aparna Balamurali  നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറി  നടി അപര്‍ണ ബാലമുരളിയോട് മോശം പെരുമാറ്റം  ലോ കോളജ് വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍  നടി അപര്‍ണ ബാലമുരളി  എറണാകുളം വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  kerala news updates  Film news
ലോ കോളജ് വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍

By

Published : Jan 20, 2023, 5:35 PM IST

ലോ കോളജ് വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍

എറണാകുളം: നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ലോ കോളജ് വിദ്യാര്‍ഥിക്കെതിരെ നടപടി. എറണാകുളം ലോ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി വിഷ്‌ണുവിനെ സസ്‌പെന്‍ഡ് ചെയ്‌തു. സംഭവത്തില്‍ വിദ്യാര്‍ഥി നല്‍കിയ വിശദീകരണം തള്ളിയാണ് കോളജിന്‍റെ നടപടി.

കോളജില്‍ യൂണിയന്‍ പരിപാടിക്കെത്തിയപ്പോഴാണ് വിഷ്‌ണു നടിയോട് അപമര്യാദയായി പെരുമാറിയത്. വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടിക്കിടെ അപര്‍ണയ്‌ക്ക് പൂവ് നല്‍കാനായി വേദിയില്‍ കയറിയ വിഷ്‌ണു നടിയുടെ കൈയില്‍ പിടിച്ച് നിര്‍ബന്ധപൂര്‍വ്വം എഴുന്നേല്‍പ്പിക്കുകയും തോളില്‍ കൈയിട്ട് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

വിദ്യാർഥിയിൽ നിന്നുണ്ടായ പെരുമാറ്റത്തിൽ നടി അനിഷ്‌ടം പ്രകടിപ്പിക്കുകയും ചെയ്‌തു. സംഭവത്തിന് ശേഷം വേദിയില്‍ നിന്നിറങ്ങി പോയ യുവാവ് വീണ്ടും തിരികെയെത്തി 'താന്‍ ഒന്നും ഉദ്ദേശിച്ച് ചെയ്‌തതല്ലെന്നും അപര്‍ണയുടെ ആരാധകനായത് കൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും' പറയുന്നുണ്ട്. തുടര്‍ന്ന് നടിക്ക് നേരെ വിഷ്‌ണു വീണ്ടും കൈ നീട്ടി.

എന്നാല്‍ നടി കൈ കൊടുക്കാന്‍ വിസമ്മതിച്ചതോടെ ഒപ്പമുണ്ടായിരുന്ന വിനീതിന് കൈ കൊടുക്കാൻ ശ്രമിച്ചു. വിനീതും കൈ കൊടുക്കാതെ സ്റ്റേജിൽ നിന്ന് പോകാൻ പറയുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിവിധയിടങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കോളജിന്‍റെ നടപടി.

ABOUT THE AUTHOR

...view details