എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍മാരായ ജോസ് പുത്തൻവീട്ടിൽ, സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നിവരെയാണ് മാർപാപ്പ സസ്പെൻഡ് ചെയ്തത്. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയാണ് മാർപാപ്പയുടെ ഉത്തരവ് അറിയിച്ചത്. സഭാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കർദിനാൾ ജോർജ് ആലഞ്ചേരിയെ സഭയുടെ അധ്യക്ഷ സ്ഥാനത്ത് വീണ്ടും നിയമിച്ചതിന് പിന്നാലെയാണ് സഹായമെത്രാന്‍മാരെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്.
സിറോ മലബാര്‍ സഭ സഹായമെത്രാന്‍മാര്‍ക്ക് സസ്പെന്‍ഷന്‍
അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റര്‍ ജേക്കബ് മനത്തോടത്ത് നിയമിച്ചവരെ മാറ്റാൻ കർദിനാളിന് അധികാരമുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഉത്തരവിന്‍റെ പകര്‍പ്പ്
വത്തിക്കാനിൽ നിന്നും ഇന്ത്യൻ സ്ഥാനപതി വഴിയാണ് മാർപാപ്പ ഉത്തരവ് അയച്ചത്. ഇവരുടെ അടുത്ത ചുമതലകൾ സംബന്ധിച്ച് ഓഗസ്റ്റിൽ ചേരുന്ന സിനഡില്‍ തീരുമാനം ഉണ്ടാകും. അതുവരെ കർദിനാളിന്‍റെ നിർദേശപ്രകാരം പ്രവർത്തിക്കണം. വിഭാഗീയത ഇല്ലാതാക്കണം എന്ന് പറയുന്ന കത്തിലാണ് സസ്പെൻഷനും പരാമർശിക്കുന്നത്. അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റര്‍ ആയ ജേക്കബ് മനത്തോടത്ത് നിയമിച്ചവരെ മാറ്റാൻ കർദിനാളിന് അധികാരമുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.