കേരളം

kerala

ETV Bharat / state

Suresh Gopi Speech On Tantri Family 'വേഗം മരിച്ച് താഴ്‌മണ്‍ കുടുംബത്തില്‍ പുനര്‍ജനിക്കണം, തന്ത്രി മുഖ്യനാകണം': സുരേഷ്‌ ഗോപി

Suresh Gopi On Tantri Family: അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കണമെന്ന് നടന്‍ സുരേഷ്‌ ഗോപി. ശബരിമല ശാസ്‌താവിനെ അകത്ത് നിന്ന് തൊഴണമെന്നും അദ്ദേഹം. പരാമര്‍ശം പണ്ഡിറ്റ് കറുപ്പന്‍റെ പേരിലുള്ള പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുന്നതിനിടെ.

Suresh Gopi About His Rebirth  Rebirth Controversy Speech  തനിക്ക് താഴ്‌മണ്‍ കുടുംബത്തില്‍ പുനര്‍ജനിക്കണം  തന്ത്രി മുഖ്യനാകണം  സുരേഷ്‌ ഗോപി  നടന്‍ സുരേഷ്‌ ഗോപി  പണ്ഡിറ്റ് കറുപ്പന്‍റെ പേരിലുള്ള പുരസ്‌കാരം  കൊച്ചി പാവക്കുളം ക്ഷേത്രം  Suresh Gopi
Tantric Rebirth Controversy Speech Of Suresh Gopi

By ETV Bharat Kerala Team

Published : Oct 10, 2023, 7:15 AM IST

തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കാന്‍ ആഗ്രഹമുണ്ടെന്ന് സുരേഷ് ഗോപി

എറണാകുളം: തനിക്ക് തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കാന്‍ ആഗ്രഹമുണ്ടെന്ന് നടനും ബിജെപി നേതാവുമായ സുരേഷ്‌ ഗോപി. തനിക്ക് വേഗം മരിച്ച് താഴ്‌മണ്‍ കുടുംബത്തിൽ പുനർജനിച്ച് തന്ത്രി മുഖ്യനായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി പാവക്കുളം ക്ഷേത്രത്തിൽ പണ്ഡിറ്റ് കറുപ്പന്‍റെ പേരിലുള്ള പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു സുരേഷ്‌ ഗോപി (Suresh Gopi Speech On Tantri Family).

എത്രയോ തവണ താൻ ഈ കാര്യം തന്ത്രി രാജീവരരോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾ ചെയ്യുന്നത് പോലെ മുദ്ര ചാർത്തി എന്‍റെ അയ്യരെ ഊട്ടണം, ഉറക്കണം മന്ത്രങ്ങൾ ചൊല്ലി ഉത്തേജിപ്പിക്കണം. ആ തേജസ് ആഗിരണം ചെയ്‌ത് എന്‍റെ മന്ത്രങ്ങളിലൂടെ നൽകുന്ന ബ്രാഹ്മണനായി ജനിക്കണം (Suresh Gopi on Rebirth).

ഇത് പറഞ്ഞതിന് പണ്ഡിറ്റ് കറുപ്പന്‍റെ സമുദായത്തിലുള്ളവർക്ക് തന്നോട് വെറുപ്പ് ചാർത്തി നൽകുകയാണ്. ഇതിന്‍റെ ഭാഗമായി തന്നെയാണ് എം.കെ സാനുമാസ്റ്റർ ഒരു പക്ഷെ ഈ വേദിയിൽ പങ്കെടുക്കാത്തതിന് കാരണമെന്നും സുരേഷ് ഗോപി പറഞ്ഞു. അതൊരു വേദന തന്നെയാണ്. താൻ പണ്ഡിറ്റ് കറുപ്പന്‍റെ മതമേതാണ്, വർഗമേതാണ് എന്ന് ചോദിക്കാത്തയാളാണ് (I Want To Rebirth In Tantric Family Said Suresh Gopi).

താൻ എന്തിന് ചോദിക്കണമെന്നും സുരേഷ്‌ ഗോപി ചോദിച്ചു. താൻ ഒരു ദലിതനെയും ദ്രോഹിക്കാത്ത ആളാണ്. അവന്‍റെ പേരിൽ വോട്ട് വാങ്ങി വിജയിച്ച് എല്ലാ ആനുകൂല്യങ്ങളും തട്ടിയെടുത്ത്, കൂർഗിലും ചിക്‌മംഗളൂരുവിലും കാപ്പിത്തോട്ടങ്ങൾ വാങ്ങിയിട്ടില്ല. ദലിതന്‍റെ പേരിൽ അധികാരം കയ്യാളിയ ഒരോ വ്യക്തിയുടെയും ജീവിതത്തിലേക്ക് കടന്ന് ചെന്ന് വിലയിരുത്തൽ നടത്തണം.

രാഷ്ട്രീയം തസ്ക്കര വിദ്യയായി സ്വീകരിച്ചവരെ നിഷ്ക്കാസനം ചെയ്യണം. അടുത്ത ജന്മത്തിൽ തന്ത്രി കുടുംബത്തിൽ ജനിക്കണമെന്ന് അടിയുറച്ച് വിശ്വസിക്കുന്നു പ്രാർഥിക്കുന്നു. എന്‍റെ അയ്യനെ ശ്രീ കോവിലിന്‍റെ പടിക്കൽ നിന്ന് കണ്ടാൽ പോര. ഉള്ളിൽ ചെന്ന് തഴുകണം, കെട്ടിപ്പിടിക്കണം, ഉമ്മ വയ്‌ക്കണം. അത് എന്‍റെ അവകാശമാണ്. അതിനെതിരെ ഒരുത്തനും വരാൻ അവകാശമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കരുവന്നൂർ വിഷയത്തിൽ എ.സി മൊയ്‌തീന്‍റെ വിമർശനങ്ങൾക്കും സുരേഷ് ഗോപി മറുപടി പറഞ്ഞു. കരുവന്നൂരിൽ പണം നഷ്‌ടപ്പെട്ടവർക്ക് വേണ്ടിയാണ് ഇടപെട്ടത്. അവർക്ക് പറയാനുള്ള സ്വാത്വന്ത്ര്യമുള്ളത് പോലെ തനിക്ക് ചെയ്യാനുള്ള സ്വാത്വന്ത്ര്യമുണ്ട്. ജനകീയ വിഷയങ്ങളിലെല്ലാം ഇടപെടും. വിഷയങ്ങൾ ഉണ്ടാക്കാതിരിക്കാനാണ് ആരോപണം ഉന്നയിക്കുന്നവർ ശ്രമിക്കേണ്ടത്. ഇ.ഡി വഴി ബിജെപിക്ക് തൃശൂരിൽ വഴിയൊരുക്കാനാണ് ശ്രമമെന്നത് ആരോപണം മാത്രം. കരുവന്നൂരിൽ മറുപടിയല്ല നടപടിയാണ് പ്രതീക്ഷിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details