എറണാകുളം: സുരേഷ് ഗോപി നായകനാകുന്ന നിഥിൻ രഞ്ജി പണിക്കർ ചിത്രം കാവലിന്‍റെ ചിത്രീകരണം പൂർത്തിയായി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 'കസബ'യ്ക്ക് ശേഷം നിഥിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ കൂടിയാണ് കാവൽ.
സുരേഷ് ഗോപി ചിത്രം കാവലിന്‍റെ ചിത്രീകരണം പൂർത്തിയായി - കാവൽ സിനിമ
കൊവിഡ് വ്യാപനം കാരണം ചിത്രീകരണം നിർത്തിവച്ചിരുന്ന ചിത്രം ഒക്‌ടോബർ 7നാണ് ചിത്രീകരണം പുനരാരംഭിച്ചത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് ചിത്രീകരണം താൽകാലികമായ നിർത്തിവച്ചിരുന്ന ചിത്രം പിന്നീട് ഒക്‌ടോബർ 7നായിരുന്നു ചിത്രീകരണം പുനരാരംഭിച്ചത്. സിനിമയിൽ സുരേഷ് ഗോപിയ്‌ക്കൊപ്പം രഞ്ജി പണിക്കർ, സുരേഷ് കൃഷ്‌ണ, സായാ ഡേവിഡ്, സാദിഖ്, ശങ്കർ രാമകൃഷ്‌ണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
നിഖിൽ എസ് പ്രവീണാണ് ഛായാഗ്രാഹണം. ഗുഡ് വിൽ എന്‍റർടൈമെന്‍റ് സിന്‍റെ ബാനറിൽ ബോബി ജോർജാണ് ചിത്രം നിർമിക്കുന്നത്. ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി മാസ് റോളിൽ എത്തുന്ന സിനിമ കൂടിയാണ് 'കാവൽ'. തമ്പാൻ എന്ന നായക കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്. കൂടാതെ എത്രയും വേഗം സിനിമയുമായി എത്താം എന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.