എറണാകുളം: മരട് ഫ്ലാറ്റ് വിഷയത്തിൽ സുപ്രീം കോടതി വീണ്ടും നിലപാട് കടുപ്പിച്ചെങ്കിലും അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റ് ഉടമകൾ. കേരളത്തിൽ സമാനമായ നിയമലംഘനം നടത്തിയിട്ടുളളവയുടെ വിശദീകരണം കോടതി തേടിയതായും അങ്ങനെ പരിശോധനകൾ നടത്തിയാൽ തങ്ങൾ നിരപരാധികളാണെന്ന് തെളിയിക്കാനുള്ള അവസരം ലഭിക്കുമെന്നും ഫ്ലാറ്റ് ഉടമകൾ പറഞ്ഞു.
മരട് ഫ്ലാറ്റ് വിഷയം: നിലപാട് കടുപ്പിച്ച് സുപ്രീംകോടതി - മരട് ഫ്ലാറ്റ് ഉടമകൾ
മരട് ഫ്ലാറ്റ് വിഷയത്തിൽ പരിസ്ഥിതി സംരക്ഷണം മുൻനിർത്തി നിയമ ലംഘനത്തിനെതിരെ ഫോറം ഫോർ ഡെമോക്രസിയുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു
കോടതിയിൽ ഇന്ന് ഉണ്ടായ സംഭവങ്ങളെക്കുറിച്ച് അഭിഭാഷകരുമായി സംസാരിച്ചു. സൗമ്യമായ രീതിയിലാണ് കോടതി കേസ് പരിഗണിച്ചത്. നടപടിക്രമങ്ങളും നിരീക്ഷണങ്ങളും കോടതി നടത്തിയത് ശകാര രൂപത്തിൽ ആയിരുന്നില്ല . ന്യായമായ ചോദ്യങ്ങളാണ് കോടതി ചോദിച്ചതെന്ന് ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി.
അതേസമയം മരട് ഫ്ലാറ്റ് വിഷയത്തിൽ പരിസ്ഥിതി സംരക്ഷണം മുൻനിർത്തി നിയമ ലംഘനത്തിനെതിരെ ഫോറം ഫോർ ഡെമോക്രസിയുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. പ്രകൃതിക്ക് നേരെയുള്ള അതിക്രമങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനകീയ കൺവൻഷനിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.