കേരളം

kerala

ETV Bharat / state

കൊച്ചി കോർപ്പറേഷനിൽ സ്വതന്ത്ര കൗൺസിലർ യുഡിഎഫിനുള്ള പിന്തുണ പിൻവലിച്ചു - kochi mayor issue latest news

മേയർ സ്ഥാനം പങ്കിടുമെന്ന ധാരണ ഇപ്പോഴാണ് അറിയുന്നതെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ ഗീതാ പ്രഭാകര്‍

മേയർ

By

Published : Nov 5, 2019, 6:32 PM IST

Updated : Nov 5, 2019, 7:45 PM IST

കൊച്ചി: സൗമിനി ജെയിനെ മേയർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സ്വതന്ത്ര കൗൺസിലർ ഗീത പ്രഭാകർ യുഡിഎഫ് പിന്തുണ പിൻവലിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം സൗമിനി ജെയിനെ മേയർ ആക്കാൻ തീരുമാനിച്ചതുകൊണ്ടാണ് യുഡിഎഫിനെ പിന്തുണച്ചതെന്നും ഗീത പ്രഭാകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

സ്വതന്ത്ര കൗൺസിലർ യുഡിഎഫിനുള്ള പിന്തുണ പിൻവലിച്ചു

മേയർ സ്ഥാനം പങ്കിടുമെന്ന ധാരണയുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. താനുൾപ്പടെ ഭൂരിഭാഗം കൗൺസിലർമാർക്കും ഇത്തരമൊരു ധാരണയെ കുറിച്ചറിയില്ലെന്നും അവർ പറഞ്ഞു. സ്വതന്ത്രയായി മത്സരിച്ചതിനെത്തുടർന്ന് ഗീതയെ കോൺഗ്രസിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. എന്നാൽ യുഡിഎഫിന് പിന്തുണ നൽകിയതോടെയാണ് തിരിച്ചെടുത്തത്. പിന്തുണ പിൻവലിച്ചാലും കോൺഗ്രസിൽ തുടരും. മേയറെ മാറ്റാനുള്ള നീക്കങ്ങൾ അവസാനിപ്പിച്ചാൽ യുഡിഎഫിന് തന്നെ വീണ്ടും പിന്തുണ നൽകുമെന്നും ഗീത വ്യക്തമാക്കി.

Last Updated : Nov 5, 2019, 7:45 PM IST

ABOUT THE AUTHOR

...view details