എറണാകുളം:നീതി വൈകുന്നു എന്ന് ആരോപിച്ച് യുവാവ് ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. കുടുംബ കോടതിയിലെ കേസ് തീർപ്പാക്കാൻ കാലതാമസം നേരിടുന്നു എന്ന് ആരോപിച്ചാണ് ചിറ്റൂർ സ്വദേശിയായ യുവാവ് ആത്മഹത്യക്കു ശ്രമിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം അത്യാഹിതം ഒഴിവായി.
നീതി വൈകുന്നു: ഹൈക്കോടതി കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ് - ആത്മഹത്യക്കു ശ്രമിച്ച് യുവാവ്
കുടുംബ കോടതിയിലെ കേസ് തീർപ്പാക്കാൻ കാലതാമസം നേരിടുന്നുവെന്നാരോപിച്ചാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
![നീതി വൈകുന്നു: ഹൈക്കോടതി കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ് suicide attempt in high court suicide attempt in ernakulam suicide threat ആത്മഹത്യ ഭീഷണി ആത്മഹത്യ ശ്രമം ഹൈക്കോടതി ഹൈക്കോടതിയിൽ ആത്മഹത്യ ഭീഷണിക ഹൈക്കോടതിയിൽ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ് കോടതിയിൽ കേസ് ആത്മഹത്യ ഭീഷണി മുഴക്കി യുവാവ് യുവാവ് ആത്മഹത്യക്കു ശ്രമിച്ചു ഹൈക്കോടതിയിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച് യുവാവ് ഹൈകോടതി കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ് ഹൈക്കോടതിയിൽ ആത്മഹത്യ ഭീഷണി മുഴക്കി ആത്മഹത്യക്കു ശ്രമിച്ച് യുവാവ് ആത്മഹത്യ ഭീഷണി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16748534-thumbnail-3x2-sjuw.jpg)
നീതി വൈകുന്നു: ഹൈകോടതി കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്
സംഭവം ശ്രദ്ധയിൽ പെട്ടയുടൻ കോടതിയിലെ സുരക്ഷ വിഭാഗം ജീവനക്കാർ ഇയാളോട് സംസാരിക്കുകയും അനുനയിപ്പിച്ച് താഴെയിറക്കുകയുമായിരുന്നു. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.