എറണാകുളം:സംസ്ഥാന സർക്കാറിന്‍റെ 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി കോതമംഗലം താലൂക്കിൽ കരനെൽകൃഷി ആരംഭിച്ചു. കൊവിഡ്-19 ലോക്ക് ഡൗണിന്‍റെ കാലത്ത് ഉണ്ടാകാനിടയുള്ള ഭക്ഷ്യ ക്ഷാമം പരിഹരിക്കുകയാണ് സര്‍ക്കാറിന്‍റെ ലക്ഷ്യം. നെല്ലിക്കുഴിയിൽ നടന്ന വിത്തിടീൽ ചടങ്ങ് ആന്‍റണി ജോൺ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കോതമംഗലത്ത് കരനെല്‍ കൃഷി ആരംഭിച്ചു - കരനെല്‍ കൃഷി
കൊവിഡ്-19 ലോക്ക് ഡൗണിന്‍റെ കാലത്ത് ഉണ്ടാകാനിടയുള്ള ഭക്ഷ്യ ക്ഷാമം പരിഹരിക്കുകയാണ് സര്‍ക്കാറിന്‍റെ ലക്ഷ്യം. നെല്ലിക്കുഴിയിൽ നടന്ന വിത്തിടീൽ ചടങ്ങ് ആന്‍റണി ജോൺ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ തൃക്കാരിയൂരിൽ തരിശായി കിടന്ന ഒരേക്കർ സ്ഥലത്താണ് കരനെൽ കൃഷി ആരംഭിച്ചത്. നെല്ലിക്കുഴി കൃഷിഭവന്‍റെ മേൽനോട്ടത്തിൽ ആരംഭിച്ച കൃഷി രവീന്ദ്രൻ എന്ന കർഷകനാണ് ഏറ്റെടുത്തു നടത്തുന്നത്. കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. നെല്ലിക്കുഴി പഞ്ചായത്തിലെ തരിശുഭൂമികൾ കണ്ടെത്തി കപ്പ, വാഴ, നെല്ല്, കിഴങ്ങുവർഗങ്ങൾ എന്നിവ കൃഷി ചെയ്യുമെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു. ജനപ്രതിനിധികൾ, കൃഷി ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.