എറണാകുളം : ശക്തമായ കാറ്റിൽ ആലുവ ശ്രീമൂലനഗരത്ത് വൻ നാശനഷ്ടം. ഒരു മിനിറ്റിൽ താഴെ മാത്രം ശക്തമായി വീശിയ കാറ്റിൽ നിരവധി വീടുകൾ തകർന്നു. പ്രദേശത്തെ വീടുകളുടെ മുകളിലേക്ക് വലിയ മരങ്ങൾ കടപുഴകി വീണു. ആളപായം സംഭവിച്ചിട്ടില്ല.
ശക്തമായ കാറ്റിൽ ആലുവ ശ്രീമൂല നഗരത്ത് വൻ നാശനഷ്ടം - നാശനഷ്ടം
ഒരു മിനിറ്റിൽ താഴെ മാത്രം ശക്തമായി വീശിയ കാറ്റിൽ നിരവധി വീടുകൾ തകർന്നു.
ശക്തമായ കാറ്റിൽ ആലുവ ശ്രീമൂലനഗരത്ത് വൻ നാശനഷ്ടം
ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തിലെ രണ്ട്, 14, 15, 16 വാർഡുകളിലാണ് കൂടുതൽ നാശ നഷ്ടം സംഭവിച്ചത്. നിരവധി വീടുകളുടെ ചുവരുകൾക്ക് വിള്ളലുകൾ സംഭവിച്ചു. പ്രദേശത്തെ കാർഷിക മേഖല പൂർണ്ണമായും നശിച്ച അവസ്ഥയിലാണ്. വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാശ നഷ്ടങ്ങളുടെ കണക്ക് എടുത്ത് വരികയാണ്. ദുരിത ബാധിതർക്ക് വേണ്ട സഹായങ്ങൾ സർക്കാർ നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അൽഫോൻസ വർഗീസ് ആവശ്യപ്പെട്ടു.