എറണാകുളം: മാർതോമ ചെറിയപള്ളി കോടതി വിധിയുടെ പശ്ചാത്തലത്തിൽ അനിശ്ചിതകാല രാപ്പകൽ റിലേ സത്യാഗ്രഹ സമരത്തിനൊരുങ്ങി വിശ്വാസികൾ. സത്യാഗ്രഹ സമരം വ്യാഴാഴ്ച മുതൽ ആരംഭിക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനമായി. കോടതി വിധിയുടെ മറവിൽ പള്ളി പിടിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ അതിരൂക്ഷമായ ചെറുത്തുനിൽപ്പുണ്ടാകുമെന്നും പള്ളി ജീവൻ ബലികഴിച്ചും സംരക്ഷിക്കുമെന്നും സർവകക്ഷിയോഗം അറിയിച്ചു.
മാർതോമ ചെറിയപള്ളി കോടതി വിധി; സത്യാഗ്രഹ സമരത്തിനൊരുങ്ങി വിശ്വാസികൾ - marthoma little church kothamangalam
കോടതി വിധിയുടെ മറവിൽ പള്ളി പിടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ചെറുത്തുനിൽക്കുമെന്ന് സർവകക്ഷിയോഗം
മാർതോമ
അനിവാര്യമായ ഘട്ടത്തിൽ വ്യാപാരി സംഘടനകളുടെയും ബസ് ഓണേഴ്‌സ് സംഘടനകളുടെയും സഹകരണത്തോടെ കോതമംഗലം നിശ്ചലമാക്കുന്ന തരത്തിൽ ഹർത്താൽ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. തുടർന്ന് സമരപ്രഖ്യാപനത്തിന്‍റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. വാഹനജാഥ ആന്‍റണി ജോൺ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
ആന്‍റണി ജോൺ എംഎൽഎ, വികാരി ജോസ് പരത്തുവയലിൽ, മുൻമന്ത്രി ടി.യു. കുരുവിള, നഗരസഭാ ചെയർപേഴ്‌സൺ മഞ്ജു സിജു, വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.