കേരളം

kerala

ETV Bharat / state

കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് ഫോർട്ട് കൊച്ചിയിലെ കച്ചവടക്കാർ - ലോക്ക്ഡൗണ്‍

സഞ്ചാരികൾ എത്താത്തതിനാല്‍ കച്ചവടക്കാരുടെ ഉപജീവനം പ്രതിസന്ധിയിലായിരിക്കുകയാണ്.

Fort Kochi  Covid crisis  Covid  കൊവിഡ് പ്രതിസന്ധി  ഫോർട്ട് കൊച്ചി  വഴിയോര കച്ചവടം  എറണാകുളം  കൊവിഡ്  ലോക്ക്ഡൗണ്‍  കൊറോണ
കൊവിഡ് പ്രതിസന്ധിയിൽ ദുരിതം പേറി ഫോർട്ട് കൊച്ചിയിലെ വഴിയോര കച്ചവടക്കാർ

By

Published : Apr 24, 2021, 8:51 PM IST

Updated : Apr 26, 2021, 10:46 PM IST

എറണാകുളം: സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചി. ബ്രിട്ടീഷുകാരുടെ നിർമ്മിതികളാൽ അലങ്കരിക്കപ്പെട്ട തെരുവുകളും, ചീന വലകൾ കൊണ്ട് അഴക് തീർത്ത കടൽ തീരവുമടങ്ങിയ ഫോർട്ട് കൊച്ചി കേരളത്തിന്‍റെ ചരിത്രത്തിലെ സുപ്രധാന ഏടാണ്.

ALSO READ:രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം എറണാകുളത്ത്

കൊവിഡ് വ്യാപിച്ചതോടെ ഫോർട്ട് കൊച്ചി വിജനമാണ്. ഇപ്പോൾ കൊവിഡിന്‍റെ രണ്ടാം വരവോടെ ഫോർട്ട് കൊച്ചി കൂടുതൽ നിശബ്‌ദമായിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് സർക്കാർ നടപ്പാക്കിയ ഇളവുകളിലൂടെ വീണ്ടും സജീവമായ ഫോർട്ട് കൊച്ചിയുടെ വിനോദ സഞ്ചാര മേഖല രോഗത്തിന്‍റെ രണ്ടാം വരവോടെ വീണ്ടും പ്രതിസന്ധിയിൽ ആയിരിക്കുന്നു. രണ്ടാം തരംഗം കൂടുതൽ ബാധിച്ചിരിക്കുന്നത് ഫോർട്ട് കൊച്ചിയിലെ മത്സ്യ തൊഴിലാളികളെയും വഴിയോര കച്ചവടക്കാരെയുമാണ്. ദിവസേനയുള്ള കച്ചവടത്തിലൂടെ ജീവിതം തള്ളിനീക്കുന്ന കച്ചവടക്കാര്‍ സഞ്ചാരികൾ എത്താത്തതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് ഫോർട്ട് കൊച്ചിയിലെ കച്ചവടക്കാർ

ദിവസവും 25,000 രൂപയുടെ കച്ചവടം നടക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ 2000 രൂപയുടെ കച്ചവടം പോലുമില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കരകൗശല ഉൽപ്പന്നങ്ങളും മറ്റും വിൽക്കുന്ന വഴിയോര കച്ചവടക്കാരുടെ അവസ്ഥയും വിഭിന്നമല്ല. സാധാരണയായി 30ൽ അധികം ആളുകൾ വരാറുള്ള കടകളിൽ ഇപ്പോൾ 3-4 പേർ മാത്രമാണ് വരുന്നതെന്നും 500 രൂപയുടെ കച്ചവടം പോലും നടക്കുന്നില്ലെന്നും കച്ചവടക്കാർ പറയുന്നു. ഭക്ഷണ പാനീയങ്ങൾ വിൽക്കുന്ന കച്ചവടക്കാർക്ക് പറയാനുള്ളതും ഇതുതന്നെയാണ്. സാധനങ്ങളുടെ വില ഉയരുന്നതനുസരിച്ച് കച്ചവടം നടക്കുന്നില്ല എന്ന സങ്കടമാണ് അവർക്ക് പങ്കുവയ്ക്കാനുള്ളത്. ഞായറാഴ്ചകളിൽ പോലും ഇവിടെ കച്ചവടം കുറവാണ്.

ALSO READ:കൊവിഡ് വ്യാപനം; എറണാകുളം ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങള്‍

ഉപ്പിലിട്ട മാങ്ങയും, കൊതിയൂറും വിഭവങ്ങളും, കണ്ണിന് കാഴ്ചയേകുന്ന വർണാഭമായ കരകൗശല ഉൽപ്പന്നങ്ങളുമായി വ്യാപാരികൾ ഫോർട്ട് കൊച്ചി തെരുവുകളിൽ സഞ്ചാരികളെ കാത്തിരിപ്പാണ്. ഇവർക്ക് സർക്കാർ നടപടികളോട് പൂർണ പിന്തുണയാണ്. എന്നിരുന്നാലും കൊവിഡ് മഹാമാരി വിതച്ച ദുരിതം പേറി ജീവിക്കുകയാണ് ഇവിടുത്തെ സാധാരണക്കാരായ ഓരോ വ്യാപാരികളും.

ALSO READ:വാരാന്ത്യ നിയന്ത്രണം രാത്രി 12 മണി മുതല്‍; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി

Last Updated : Apr 26, 2021, 10:46 PM IST

ABOUT THE AUTHOR

...view details