എറണാകുളം : ലക്ഷദ്വീപിൽ മദ്രസ പൊളിക്കാനുള്ള നീക്കം സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി. ഹർജിയിൽ കോടതി ദ്വീപ് ഭരണകൂടത്തിന്‍റെ വിശദീകരണം തേടി. ഒരു മാസത്തിനകം മറുപടി നൽകാനാണ് നിര്‍ദേശം.
മിനിക്കോയ് ദ്വീപിലെ അൽ മദ്രസുത്തുൽ ഉലൂമിയ പ്രസിഡന്‍റ് സൈനുൽ ആബിദ് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് രാജാവിജയ രാഘവന്‍റേതാണ് ഇടക്കാല ഉത്തരവ്.
ALSO READ:'വ്യാജ തെളിവുണ്ടാക്കാൻ നീക്കം' ; ലക്ഷദ്വീപ് പൊലീസിനെതിരെ ഐഷ സുൽത്താന ഹൈക്കോടതിയിൽ
ഒഴിപ്പിക്കൽ നടപടി ദ്വീപിലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന് വിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
മദ്രസയ്ക്ക് 1980 ൽ സ്ഥലം അനുവദിച്ചതാണന്നും നിയമപ്രകാരം ഒഴിപ്പിക്കൽ നോട്ടീസ് നൽകാൻ ഡെപ്യൂട്ടി കലക്ടർക്ക് അധികാരമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജി ഒരു മാസത്തിനുശേഷം വീണ്ടും പരിഗണിക്കും.