എറണാകുളം :എം.ജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അതിക്രമത്തിന് ഇരയായ എ.ഐ.എസ്.എഫ് വനിതാനേതാവിന്‍റെ മൊഴി രേഖപ്പെടുത്തി. പറവൂർ സ്റ്റേഷനിലെ മൊഴിയെടുപ്പ് ഒന്നര മണിക്കൂർ നീണ്ടു.
ഉച്ചയ്ക്ക് ശേഷമാണ് കോട്ടയത്തുനിന്നുള്ള അന്വേഷണ സംഘം പറവൂരിൽ എത്തിയത്. മൊഴിയെടുക്കാൻ പാർട്ടി ഓഫിസിലേക്ക് വരാമെന്നുപറഞ്ഞ പൊലീസ് നിലപാട് മാറ്റി എഐഎസ്‌എഫ് നേതാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പാർട്ടി ഓഫിസിനടുത്ത് എത്തിയ ഇവിടേക്ക് പ്രവേശിക്കാൻ തയ്യാറായില്ല. പകരം പറവൂർ പൊലീസ് സ്റ്റേഷനിൽ എത്താൻ നിർദേശിക്കുകയായിരുന്നു. എന്നാൽ ധാരണയനുസരിച്ചാണ് പൊലീസ് ഇവിടേക്ക് വന്നതെന്നും മറിച്ചുള്ള നിലപാട് നീതി നിഷേധമാണെന്നും അവർ പറഞ്ഞു.