കേരളം

kerala

സ്വര്‍ണക്കടത്ത് കേസില്‍ സ്പീക്കര്‍ക്കെതിരെയുള്ള പ്രതികളുടെ മൊഴി പുറത്ത്

By

Published : Mar 23, 2021, 4:26 PM IST

Updated : Mar 23, 2021, 6:45 PM IST

സ്പീക്കർ വിദേശത്ത് വിദ്യാഭ്യസ സ്ഥാപനം തുടങ്ങാൻ പദ്ധതി ഇട്ടിരുന്നതായി മൊഴിയിൽ പറയുന്നു

Swapna suresh statement against speaker  Speaker Sreeramakrishnan  സ്‌പീക്കർക്കെതിരെയുള്ള സ്വപ്‌നയുടെ മൊഴി പുറത്ത്  സ്വപ്ന സുരേഷിന്‍റെ മൊഴി  സ്വപ്ന സുരേഷ് വാർത്തകൾ
സ്‌പീക്കർക്കെതിരെയുള്ള സ്വപ്‌ന, സരിത്ത് എന്നിവരുടെ മൊഴി പുറത്ത്

എറണാകുളം: സ്‌പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവർ ഇഡിക്ക് നൽകിയ മൊഴി പുറത്ത്. ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയോടൊപ്പമാണ് ഇഡി ഹൈക്കോടതിയിൽ മൊഴി പകർപ്പുകൾ നൽകിയത്. സ്‌പീക്കർ വൻതുക യുഎഇ കൗൺസിൽ ജനറലിന് നൽകിയെന്നാണ് സരിത്ത് മൊഴിനൽകിയത്. ലോക കേരള സഭയുടെ ലോഗോയുള്ള ബാഗിലാണ് പത്ത് കെട്ട് നോട്ട് നൽകിയതെന്നും മൊഴിയിലുണ്ട്.

എന്നാൽ സ്‌പീക്കർ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടെന്നാണ് സ്വപ്‌ന സുരേഷ് മൊഴി നൽകിയത്. ഒമാൻ മിഡിൽ ഈസ്റ്റ് കോളജിന്‍റെ ശാഖ ഷാർജയിൽ ആരംഭിക്കാനാണ് പദ്ധതിയിട്ടത്. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാൻ ഷാർജ ഭരണാധികാരിയുമായി സ്‌പീക്കർ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ ഭൂമി നൽകാമെന്ന് വാക്കാൽ ഉറപ്പുകിട്ടി. മിഡിൽ ഈസ്റ്റ് കോളജിൽ സ്‌പീക്കർക് നിക്ഷേപമുണ്ടായിരുന്നു. അവിടുത്തെ കാര്യങ്ങൾ നോക്കാൻ താനാണ് നല്ലതെന്ന് സ്പീക്കർ പറഞ്ഞതായും സ്വപ്നയുടെ മൊഴിയിലുണ്ട്. കോളജിന്‍റെ ഉടമയും പൊന്നാനി സ്വദേശിയുമായ ലെഫീറുമായി സ്‌പീക്കർക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.

Last Updated : Mar 23, 2021, 6:45 PM IST

ABOUT THE AUTHOR

...view details