കൊച്ചി: ശബരിമല വിഷയത്തില്‍ വേണ്ടി വന്നാല്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. സാമുദായിക സംഘടനകൾക്ക് അവരുടേതായ നിലപാട് എടുക്കാമെന്നും എൻഎസ്എസ് നിലപാട് ബിജെപിക്ക് എതിരാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ വേണ്ടിവന്നാൽ നിയമനിർമാണം നടത്തും: പി.എസ് ശ്രീധരൻ പിള്ള - latest kochi press meet
കേരളത്തിൽ ബിജെപി അംഗത്വം പതിനൊന്നര ലക്ഷമായി വർദ്ധിച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.

കേരളത്തിൽ ബിജെപി അംഗത്വം പതിനൊന്നര ലക്ഷമായി വർധിച്ചു. ന്യൂനപക്ഷങ്ങളിൽ നിന്നും ദളിത് വിഭാഗങ്ങളിൽ നിന്നും ഇടതുപക്ഷത്തു നിന്നും കൂടുതല്‍ പേര്‍ ബിജെപിയിൽ എത്തിയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 22,800 ന്യൂനപക്ഷ അംഗങ്ങളും 287 സിപിഎം കക്ഷികളുമാണ് ബിജെപിയിൽ ചേർന്നത്. ഇത് ബിജെപിക്ക് കേരള രാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കുമെന്നും അംഗത്വ വര്‍ദ്ധനയില്‍ ഇന്ത്യയിൽ വൻ മുന്നേറ്റം ഉണ്ടായ സംസ്ഥാനമാണ് കേരളമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. അതേസമയം നവോത്ഥാനത്തിൽ ഇപ്പോൾ സിപിഎമ്മിന്‍റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. ബിഡിജെഎസും ബിജെപിയും തമ്മിൽ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.