കേരളം

kerala

ETV Bharat / state

യുവതിക്ക് സ്നേഹ വീടൊരുക്കി ശ്രീമൂലം ക്ലബ്ബ് - കുടുംബ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്  അനീഷയുടെ ഭർത്താവും പിതാവും മരണപ്പെട്ടു

ഒരു വര്‍ഷം മുൻപാണ് ഇവര്‍ താമസിച്ചിരുന്ന കുടുംബ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്  അനീഷയുടെ ഭർത്താവും പിതാവും മരണപ്പെട്ടത്.

യുവതിയ്ക്ക് വീടൊരുക്കി ശ്രീമൂലം ക്ലബ്ബ്

By

Published : Aug 23, 2019, 11:24 PM IST

കൊച്ചി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഭര്‍ത്താവും, പിതാവും നഷ്ടപ്പെട്ട യുവതിക്ക് സ്‌നേഹ വീടൊരുക്കി മൂവാറ്റുപുഴ ശ്രീമൂലം യൂണിയന്‍ ക്ലബ്ബ്. ആയവന ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ അനീഷ തങ്കച്ചന്‍ എന്ന വീട്ടമ്മയ്ക്കാണ് 15 ലക്ഷത്തോളം രൂപ ചെലവഴിച്ച് ശ്രീമൂലം ക്ലബ്ബ് വീട് നിര്‍മിച്ച് നല്‍കിയത്. ഒരു വര്‍ഷം മുൻപാണ് ഇവര്‍ താമസിച്ചിരുന്ന കുടുംബ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അനീഷയുടെ ഭർത്താവും പിതാവും മരണപ്പെട്ടത്. ദുരന്തത്തോടെ തീര്‍ത്തും നിസഹായരായ കുടുംബത്തെ പുനരധിവസിപ്പിക്കാന്‍ ക്ലബ്ബ് അംഗമായ ജിബി ജോസും സഹപ്രവർത്തകരും തീരുമാനിക്കുകയായിരുന്നു. ജിബിയുടെ പേരിലുള്ള അഞ്ച് സെന്‍റ് സ്ഥലത്താണ് യുവതിക്ക് 900 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ച് നല്‍കിയത്. ആയവന സേക്രട്ട് ഹാര്‍ട്ട് പാരിശ് ഹാളില്‍ നടന്ന വീടിന്‍റെ താക്കോൽ കൈമാറല്‍ ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം.പി, എല്‍ദോ എബ്രഹാം എം.എൽ.എ എന്നിവർ പങ്കെടുത്തു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details