എറണാകുളം: സംസ്ഥാനത്ത് സമഗ്രകായിക നയം രൂപീകരിക്കുമെന്നും ലോകശ്രദ്ധയാകർഷിക്കുന്ന കായിക നഗരമായി കൊച്ചിയെ മാറ്റുമെന്നും കായിക മന്ത്രി വി അബ്ദുറഹ്മാൻ. കൊച്ചിയിൽ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമായി നടത്തിയ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മഹാരാജാസ് കോളജ് മൈതാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തിരുവനന്തപുരത്തു ഉന്നതതല യോഗം ചേരും. മഹാരാജാസ് കോളജ് മൈതാനവും സിന്തറ്റിക് ട്രാക്കും നശിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. നിലവിൽ ട്രാക്കും ഫീൽഡും നവീകരിക്കുന്നതിന് ആവശ്യമായ ഏഴ് കോടി രൂപ സ്പോർട്സ് കൗൺസിൽ വകയിരുത്തിയിട്ടുണ്ട്.
Also read:ടി20 ലോകകപ്പും യുഎഇയില്‍; സ്ഥിരീകരിച്ച് ബിസിസിഐ
വാട്ടർ സ്പോർട്സിനു ഏറ്റവും സാധ്യതത്തുള്ള പട്ടണമാണ് കൊച്ചി. ഇതുമായി ബന്ധപ്പെട്ടു പ്രൊജെക്ടുകൾ തയ്യാറാക്കും. കൊവിഡാനന്തര കാലഘട്ടത്തിൽ കായിക ക്ഷമത വർധിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകന്നതിനു പ്രൈമറി വിദ്യാലയം മുതൽ കോളജ് തലത്തിൽ വരെ അതിനു ഉതകുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.