എറണാകുളം: എറണാകുളം നായരമ്പലത്ത് ദുരൂഹ സാഹചര്യത്തിൽ തീ പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകനും മരിച്ചു. ഞായറാഴ്‌ച പുലർച്ചെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച സിന്ധുവിന്‍റെ മകന്‍ അതുല്‍ (18) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കും വീട്ടിൽ വച്ച് പൊള്ളലേറ്റത്.
70 ശതമാനത്തിലേറെ പൊള്ളലേറ്റ അതുൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. സിന്ധുവിന്‍റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. സിന്ധു മരിക്കുന്നതിനു മുമ്പ് ഒരു യുവാവിന്‍റെ പേര് പറയുന്നതിന്‍റെ ശബ്‌ദരേഖ ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരുന്നു.