കൊച്ചി ഹരിത നഗരമാകും; കലൂർ സ്റ്റേഡിയം സൗരോർജത്തിലേക്ക്
വിശാല കൊച്ചി വികസന അതോറിറ്റിയുടെ സൗരോർജ പദ്ധതി നടപ്പാക്കുന്നത് സിയാലുമായി ചേർന്ന്. പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ മൂന്നാമത്തെയും സൗരോർജ സ്റ്റേഡിയമായി കലൂർ മാറും.
എറണാകുളം: കൊച്ചിയെ ഹരിത നഗരമാക്കുക എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുടവുവയ്പ്പായി വിശാല കൊച്ചി വികസന അതോറിറ്റിയുടെ ( ജിസിഡിഎ) സൗരോർജ പദ്ധതി. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പദ്ധതി നടപ്പാക്കുന്നത്. കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി ചേർന്ന് പദ്ധതി നടപ്പാക്കുമെന്ന് ജിസിഡിഎ ചെയർമാൻ വി. സലിം അറിയിച്ചു. നാലു കോടി രൂപയാണ് പദ്ധതി ചെലവ്. സർക്കാരിൽ അനുമതി ലഭിച്ചാല്‍ നിർമാണം ആരംഭിക്കുമെന്നും പദ്ധതിയുടെ ആദ്യഘട്ടം അഞ്ചുമാസത്തിനുള്ളിൽ പൂർത്തികരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
TAGGED:
സൗരോർജ സ്റ്റേഡിയം