എറണാകുളം:സോളാർ പീഡനക്കേസിൽ രാഷ്ട്രീയ പ്രമുഖർക്കെതിരായ അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നാരോപിച്ച് പരാതിക്കാരി നൽകിയ ഹർജിയിൽ ഹൈക്കോടതി സിബിഐയോടും സർക്കാരിനോടും വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കകം വിശദീകരണ പത്രിക സമർപ്പിണം. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റേതാണ് നിർദേശം.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ 18 പേരുകൾ ഉണ്ടായിട്ടും 4 പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണം. പ്രതിപ്പട്ടികയിൽ എല്ലാവരെയും ചേർത്ത് അന്വേഷണം നടത്താൻ കോടതി നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായും ലൈംഗികമായും ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ചൂഷണം ചെയ്‌തു. എന്നാൽ ഇക്കൂട്ടർ ഇപ്പോഴും സുരക്ഷിതരാണെന്നും ഹർജിയിൽ പരാതിക്കാരി ആരോപിച്ചു.