സിന്തറ്റിക് ടര്‍ഫ് ഫുട്ബോള്‍ കോര്‍ട്ടിന്‍റെ ഉദ്ഘാടനം ശനിയാഴ്ച - ernakulam
ഉദ്ഘാടനം ഐ.എം. വിജയന്‍ നിര്‍വഹിക്കും
ചരിത്രത്തിലേക്ക് കാൽവെച്ച് സോക്കര്‍ അരീന സിന്തറ്റിക് ടര്‍ഫ് ഫുട്ബോള്‍ കോര്‍ട്ട്
എറണാകുളം:കോതമംഗലത്തെ നെല്ലിക്കുഴി സോക്കര്‍ അരീന സിന്തറ്റിക് ടര്‍ഫ് ഫുട്ബോള്‍ കോര്‍ട്ടിന്‍റെ ഉദ്ഘാടനം ഐ.എം. വിജയന്‍ ശനിയാഴ്ച നിര്‍വഹിക്കും. കോതമംഗലം താലൂക്കിലെ ആദ്യത്തെ സിന്തറ്റിക് ടര്‍ഫ് ഫുട്ബോള്‍കോര്‍ട്ട് അത്യാധുനിക സൗകര്യങ്ങളോടെയാണ് സജ്ജമാക്കിയിരിക്കുന്നത്. എറ്റവും നവീനമായ കൃത്രിമ പുല്‍ത്തകിടിയോടുകൂടിയ ഫ്ളഡ്ലിറ്റ് ഫുട്ബോള്‍ കോര്‍ട്ടാണിതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സോക്കര്‍ അരീന സ്പോര്‍ട്സ് അക്കാദമി ഡയറക്ടര്‍ ബിനു ഇറമ്പത്ത് പറഞ്ഞു.