കോതമംഗലം:നിർമാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ഗതാഗതത്തിന് തുറന്നു കൊടുക്കാതെ കോതമംഗലം കുടമുണ്ട പാലം. രണ്ടര കോടി രൂപ മുടക്കിയാണ് ജല വകുപ്പ് ആറ് വർഷം മുൻപ് പാലം പൂർത്തിയാക്കിയത്. കൊച്ചി - ധനുഷ്കോടി ദേശീയ പാതയിലെ കുത്തു കുഴിയ്ക്കും അടിവാടിനും ഇടയിലാണ് കുടമുണ്ട പാലം.
നിർമാണം പൂർത്തിയായിട്ട് ആറ് വർഷം; ഇനിയും തുറക്കാതെ കുടമുണ്ട പാലം ALSO READ:സിപിഎം സംസ്ഥാന സമിതി യോഗം; കോടിയേരിയുടെ മടങ്ങിവരവ് പ്രത്യേക ചര്‍ച്ചയാകും
കോതമംഗലം ആറിന് കുറുകെയുള്ള പാലം നിർമാണത്തിൽ തുടക്കം മുതൽ തന്നെ നാട്ടുകാർ അശാസ്ത്രീയത ആരോപിച്ചിരുന്നു. ഇത് അവഗണിച്ച് നിർമാണം പൂർത്തിയാക്കിയിട്ട് ഇപ്പോൾ അഞ്ച് വർഷം തികയുന്നു. പാലം ഇപ്പോഴും ഗതാഗതത്തിനായി തുറന്നിട്ടില്ല.
ഉയരം കൂട്ടി വീതി കുറച്ച് അശാസ്ത്രീയമായിട്ടാണ് പാലം നിർമിച്ചത്. പാലം പണി പൂർത്തിയായിട്ടും ഇരുവശത്തുള്ള അപ്രോച് റോഡ് പൂർത്തിയായില്ല. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതവും സാധ്യമല്ലാതായി.
കോടികൾ ചെലവാക്കിയിട്ടും പാലം നാട്ടുകാർക്ക് ഗുണം ചെയ്‌തില്ലെന്നാണ് ആക്ഷേപം.