എറണാകുളം : വ്യവസായ മേഖലയിൽ ആറ് ലക്ഷം തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കുമെന്ന് മന്ത്രി പി. രാജീവ്. ചുമതലയേറ്റശേഷം ആദ്യമായി കൊച്ചിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ ഇടത്തരം ചെറുകിട വ്യവസായങ്ങൾ മൂന്ന് ലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം. പ്രകടനപത്രികയില്‍ പറഞ്ഞതനുസരിച്ച് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് പ്രാഥമിക പരിശോധന നടത്തി. വ്യവസായ മേഖലയിൽ പുതിയ ഉണർവ്വ് നൽകാൻ എങ്ങിനെ കഴിയുമെന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ മേഖലയിൽ 6 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പി രാജീവ് - മന്ത്രി പി രാജീവ്
'അഞ്ച് വർഷത്തിനുള്ളിൽ ഇടത്തരം ചെറുകിട വ്യവസായങ്ങൾ മൂന്ന് ലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം'
ALSO READ:വി.ഡി സതീശന്‍റെ സ്ഥാനലബ്ധി വൈകിക്കിട്ടിയ അംഗീകാരം: ഹൈബി ഈഡന്‍
ഓരോ പൊതുമേഖലാ സ്ഥാപനത്തിനും പ്രത്യേകം മാസ്റ്റർ പ്ലാൻ തയ്യാറാക്കും. പുതിയ വ്യവസായങ്ങൾക്ക് അനുമതി നൽകുന്നതിന് ഏതെങ്കിലും തരത്തിൽ കാലതാമസമുണ്ടായാൽ അത് പരിഹരിക്കുന്നതിന് സ്റ്റാറ്റ്യൂട്ടറി സംവിധാനം ഏർപ്പെടുത്തും. പെട്രോ കെമിക്കൽ അടക്കമുള്ള പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കും. കടലാക്രമണം രൂക്ഷമായ ചെല്ലാനം മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് പ്രത്യേക ചർച്ച നടത്തും. ഫിഷറീസ്, ജലസേചന വകുപ്പ് മന്ത്രിമാർ പങ്കെടുക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞു. പി രാജീവിന് സി.പി.എം ജില്ല കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി.