കേരളം

kerala

ETV Bharat / state

ശിവശങ്കര്‍ വീണ്ടും ഇ.ഡി കസ്റ്റഡിയില്‍ - ശിവശങ്കർ കസ്റ്റഡി നീട്ടി

ഏഴ് ദിവസത്തെ കസ്റ്റഡി പൂർത്തിയാക്കിയാണ് ഇന്ന് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയത്.

Sivasankar custody extends  Sivasankar custody extends latest news  ശിവശങ്കർ കസ്റ്റഡി കാലാവധി നീട്ടി  ശിവശങ്കർ കസ്റ്റഡി നീട്ടി  എൻഫോഴ്സ്മെന്‍റ് കസ്റ്റഡി ശിവശങ്കർ
Sivashankar

By

Published : Nov 5, 2020, 11:58 AM IST

Updated : Nov 5, 2020, 1:13 PM IST

എറണാകുളം: എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിലുള്ള എം. ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ആറ് ദിവസത്തേക്ക് കൂടി നീട്ടി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പത്ത് ദിവസം കൂടി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് ഇ.ഡി. കോടതിയിൽ ആവശ്യപ്പെട്ടത്. ലൈഫ് മിഷന്‍റെയും കെ. ഫോണിന്‍റെയും രഹസ്യ വിവരങ്ങൾ സ്വപ്‌ന സുരേഷിന് ശിവശങ്കർ കൈമാറിയെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി. തെളിവുകളായി വാട്ടസാപ്പ് ചാറ്റുകൾ സമർപ്പിച്ചു. കോൺസുലേറ്റിലെ ഫിനാൻസ് മേധാവി ഖാലിദുമായി അടുപ്പമുണ്ടെന്ന കാര്യം ആദ്യം ശിവശങ്കർ നിഷേധിക്കുകയും പിന്നീട് ഖാലിദിനെ അറിയാമെന്ന് സമ്മതിച്ചതായും ഇ.ഡി അറിയിച്ചു. രഹസ്യവിവരങ്ങൾ കൈമാറിയത് ശിവശങ്കർ ദുരൂഹ ഇടപാടിൻ്റെ ഭാഗമാണെന്നാണ് സൂചിപ്പിക്കുന്നതെന്ന് ഇ.ഡി കൂട്ടിച്ചേർത്തു. അന്വേഷണം വഴി തെറ്റിക്കാൻ ശിവശങ്കർ ശ്രമിക്കുന്നതായും ഇ.ഡി കോടതിയെ അറിയിച്ചു.

Last Updated : Nov 5, 2020, 1:13 PM IST

ABOUT THE AUTHOR

...view details