എറണാകുളം: സാങ്കേതിക സർവകലാശാല താത്കാലിക വി.സി നിയമനത്തിനെതിരായ സർക്കാരിന്‍റെ ഹർജി ചോദ്യം ചെയ്‌ത് ഡോ.സിസ തോമസ്. വിസിയാവാൻ തനിക്ക് യോഗ്യതയുണ്ടെന്ന് കാണിച്ച് സിസ തോമസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. തനിക്ക് മുപ്പത്തിയൊന്നര വർഷത്തെ അധ്യാപന പരിചയവും പ്രൊഫസർ എന്ന നിലയിൽ 13 വർഷത്തെ പ്രവൃത്തി പരിചയവുമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
‘വിസിയാവാൻ യോഗ്യതയുണ്ട്’: സർക്കാർ ഹർജിക്കെതിരെ സിസ തോമസ് - latest news in kerala
തനിക്ക് മുപ്പത്തിയൊന്നര വർഷത്തെ അധ്യാപന പരിചയവും പ്രൊഫസർ എന്ന നിലയിൽ 13 വർഷത്തെ പ്രവൃത്തി പരിചയവുമുണ്ടെന്നും സിസ തോമസ്
'വിസിയാവാന്‍ തനിക്ക് യോഗ്യതയുണ്ട്'; സര്‍ക്കാര്‍ ഹര്‍ജി ചോദ്യം ചെയ്‌ത് ഡോ.സിസ തോമസ്
ചാൻസലറായ ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ല. സർക്കാരിന് വേണ്ടി കോടതിയെ സമീപിക്കാൻ അഡീഷണൽ സെക്രട്ടറിക്ക് അധികാരമുണ്ടോ എന്ന് പരിശോധിക്കണമെന്നും സിസ തോമസ് ആവശ്യപ്പെട്ടു. സിസ തോമസിന്‍റെ നിയമനം ചട്ട വിരുദ്ധമായതിനാൽ റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം.