കൊച്ചി: കൊച്ചി ബ്ലാക് മെയിലിങ് കേസിലെ പ്രതി കീഴടങ്ങി. പ്രതി അബ്ദുൾ സലാമാണ് എറണാകുളം ജില്ല കോടതിയില്‍ കീഴടങ്ങിയത്. നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് വിജയ് സാഖറെ പറഞ്ഞു. ഇടനിലക്കാരിയായ മീര കാസർക്കോട്ടുകാരനായ ടിക് ടോക്ക് താരം എന്നിവരെ ചോദ്യം ചെയ്യും. മറ്റ് മൂന്ന് പരാതികളുടെ അടിസ്ഥാനത്തില്‍ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരകളായ അഞ്ച് പേരെ തിരിച്ചറിഞ്ഞു. ഇതില്‍ നാല് പേർ പരാതി നല്‍കും.
കൊച്ചി ബ്ലാക് മെയിലിങ് കേസ്; ഒരു പ്രതി കീഴടങ്ങി - shamna kasim case
പ്രതി അബ്ദുൾ സലാം എറണാകുളം ജില്ല കോടതിയിലാണ് കീഴടങ്ങിയത്
സ്വർണക്കടത്തിന്‍റെ പേരില്‍ പ്രതികൾ ഇരകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇതുവരെ സ്വർണക്കടത്ത് നന്നതായി തെളിവ് ലഭിച്ചിട്ടില്ലെന്നും വിജയ് സാഖറെ പറഞ്ഞു. ലൈംഗിക ചൂഷണം നടന്നതായി ഒരു പരാതിക്കാരി മൊഴി നല്‍കി. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ കൊവിഡ് പരിശോധന ഫലം ലഭിച്ചാൽ കൂടുതൽ വിശദമായി ചോദ്യം ചെയ്യും. പ്രതികൾക്കെതിരെ ആദ്യം ലഭിച്ച പരാതി അന്വേഷിക്കുന്നതിൽ വീഴ്ച സംഭവിച്ചോയെന്ന് അന്വേഷിക്കാൻ ഡിസിപിയെ ചുമതലപ്പെടുത്തിയെന്നും സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു.