എറണാകുളം: സ്വർണക്കടത്ത് കേസിൽ വിചാരണ കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ജാമ്യം തേടി ശിവശങ്കർ ഉടൻ ഹൈക്കോടതിയെ സമീപിക്കില്ല. ഇഡി കേസിലെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയെ വിധിയെ ആശ്രയിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. സ്വർണക്കടത്ത് കേസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം എസിജെഎം കോടതി ബുധനാഴ്‌ചയായിരുന്നു ശിവശങ്കറന്‍റെ ജാമ്യാപേക്ഷ തള്ളിയത്. കുറ്റകൃത്യത്തിലെ ശിവശങ്കറിന്‍റെ പങ്ക് പ്രഥമദൃഷ്‌ടിയാല്‍ വ്യക്തമാണെന്ന ഗുരുതരമായ വിലയിരുത്തലും കോടതി നടത്തിയിരുന്നു. ഈയൊരു സാഹചര്യത്തിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനത്തിന് സാധ്യതയില്ലന്നാണ് എം ശിവശങ്കറിന് ലഭിച്ച നിയമോപദശമെന്നാണ് സൂചന.
സ്വർണക്കടത്ത് കേസ്; ജാമ്യം തേടി ശിവശങ്കർ ഉടൻ ഹൈക്കോടതിയെ സമീപിക്കില്ല - gold smuggling case
സ്വർണക്കടത്ത് കേസിൽ എറണാകുളം എസിജെഎം കോടതി ബുധനാഴ്‌ച ശിവശങ്കറന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
![സ്വർണക്കടത്ത് കേസ്; ജാമ്യം തേടി ശിവശങ്കർ ഉടൻ ഹൈക്കോടതിയെ സമീപിക്കില്ല സ്വർണക്കടത്ത് കേസ് ശിവശങ്കർ ശിവശങ്കർ ഉടൻ ഹൈക്കോടതിയെ സമീപിക്കില്ല Shivshankar Shivshankar will not approach the high court soon gold smuggling case ernakulam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10069217-thumbnail-3x2-shivasankar.jpg)
എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് രജിസ്റ്റർ ചെയ്‌ത കേസിൽ വിചാരണ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ ഹൈക്കോടതി വിധി വരാനിരിക്കെയാണ് കസ്റ്റംസ് കേസിൽ സാമ്പത്തിക കുറ്റകൃത്യ കേസുകൾ പരിഗണിക്കുന്ന എറണാകുളം എസിജെഎം കോടതിയെ ജാമ്യത്തിനായി സമീപിച്ചത്. രണ്ട് കോടതികളിൽ നിന്ന് ജാമ്യം ലഭിച്ച് ജയിൽ മോചിതനാകാമെന്ന എം ശിവശങ്കറിന്‍റെ കണക്ക് കൂട്ടലിനാണ് തിരിച്ചടിയേറ്റത്. തനിക്കെതിരെ ഇഡി നൽകിയ കുറ്റപത്രം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ശിവശങ്കർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്.