എറണാകുളം: എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിലുള്ള എം.ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഏഴ് ദിവസത്തെ കസ്റ്റഡി പൂർത്തിയാക്കിയ ശിവശങ്കറിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. അതേസമയം എം.ശിവശങ്കറിനെ പത്ത് ദിവസം കൂടി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ഇ.ഡി. കോടതിയിൽ ആവശ്യപ്പെടും. വീണ്ടും കസ്റ്റഡിയിൽ വിടണമെന്ന ഇഡിയുടെ ആവശ്യം ശിവശങ്കർ കോടതിയിൽ എതിർക്കാനാണ് സാധ്യത.
കസ്റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും - എം.ശിവശങ്കര്‍
എം.ശിവശങ്കറിനെ പത്ത് ദിവസം കൂടി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെടും. വീണ്ടും കസ്റ്റഡിയിൽ വിടണമെന്ന ഇഡിയുടെ ആവശ്യം ശിവശങ്കർ കോടതിയിൽ എതിർക്കാനാണ് സാധ്യത.
![കസ്റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും Shivshankar will be produced in court today following the expiry of his custody Shivshankar produced in court custody കസ്റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും എം.ശിവശങ്കര്‍ ഇഡി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9436514-764-9436514-1604551522018.jpg)
കർശന നിർദ്ദേശങ്ങളോടെയായിരുന്നു ശിവശങ്കറിനെ കോടതി ഇ.ഡി. കസ്റ്റഡിയിൽ വിട്ടത്. രാവിലെ ഒമ്പത് മണി മുതൽ നാല് മണി വരെ മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളൂ, മൂന്ന് മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്താൽ വിശ്രമം അനുവദിക്കണം, നടുവേദനയ്ക്ക് ആയുർവേദ ചികിത്സ ഉറപ്പാക്കണം എന്നിവയായിരുന്നു നിർദേശങ്ങൾ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ചാം പ്രതിയായ ശിവശങ്കറിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടും ഇ.ഡി. കോടതിയിൽ സമർപ്പിക്കും. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.