കേരളം

kerala

ETV Bharat / state

എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് കസ്റ്റംസ് കോടതിയിൽ - shivasankar

ശിവശങ്കറിൻ്റെ രണ്ട് ഫോണുകളിൽ ഒന്ന് മാത്രമെ കണ്ടെടുത്തിട്ടുള്ളുവെന്നും രണ്ടാമത്തെ ഫോൺ കൂടി കണ്ടെടുക്കണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

sivasankar  എറണാകുളം  സ്വർണ്ണക്കടത്ത് കേസ്  ശിവശങ്കർ  കസ്റ്റഡി നീട്ടി നൽകണമെന്ന ആവശ്യവുമായി കസ്റ്റംസ് കോടതിയിൽ  shivasankar  gold smuggling case
ശിവശങ്കറിന്‍റെ കസ്റ്റഡി നീട്ടി നൽകണമെന്ന ആവശ്യവുമായി കസ്റ്റംസ് കോടതിയിൽ

By

Published : Nov 30, 2020, 2:14 PM IST

എറണാകുളം:സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിൻ്റെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് കസ്റ്റംസ്. ഏഴ് ദിവസം കൂടി കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ശിവശങ്കറിൻ്റെ രണ്ട് ഫോണുകളിൽ ഒന്ന് മാത്രമെ കണ്ടെടുത്തിട്ടുള്ളുവെന്നും രണ്ടാമത്തെ ഫോൺ കൂടി കണ്ടെടുക്കണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ശിവശങ്കറിനെ മൂന്ന് മണിക്ക് കോടതിയിൽ ഹാജരാക്കും.

എറണാകുളം എസിജെഎം കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. ശിവശങ്കറിൻ്റെ അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്. അതേസമയം, സരിത്ത്, സ്വപ്ന എന്നിവരുടെ കസ്റ്റഡി കാലാവധി ഏഴ് ദിവസത്തേയ്ക്ക് നീട്ടണമെന്നും കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെടും.

ABOUT THE AUTHOR

...view details