കേരളം

kerala

ETV Bharat / state

സ്വർണക്കടത്തിൽ എം. ശിവശങ്കറിന് പ്രധാന പങ്കുണ്ടെന്ന് കസ്റ്റംസ്

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് ലഭിച്ച സാഹചര്യത്തിൽ ശിവശങ്കറിന്‍റെ റിമാൻഡ് നീട്ടണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

Shiva Shankar  gold smuggling case  customs gold smuggling case  സ്വർണക്കടത്ത്  സ്വർണക്കടത്തിൽ എം. ശിവശങ്കറിന് പ്രധാന പങ്ക്  എം. ശിവശങ്കർ  എം. ശിവശങ്കറിന് പ്രധാന പങ്കുണ്ടെന്ന് കസ്റ്റംസ്
സ്വർണക്കടത്തിൽ എം. ശിവശങ്കറിന് പ്രധാന പങ്കുണ്ടെന്ന് കസ്റ്റംസ്

By

Published : Dec 8, 2020, 2:02 PM IST

എറണാകുളം: സ്വർണക്കടത്തിൽ എം. ശിവശങ്കറിന് പ്രധാന പങ്കുണ്ടെന്ന് കസ്റ്റംസ്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് ലഭിച്ച സാഹചര്യത്തിൽ ശിവശങ്കറിന്‍റെ റിമാൻഡ് നീട്ടണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ശിവശങ്കറിനെതിരെയുള്ള മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചു. സ്വർണക്കടത്ത് കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യണം. കേരളത്തിന്‍റെ ചരിത്രത്തിലില്ലാത്ത രീതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്. പ്രതികളായ സ്വപ്‌നയും, സരിത്തും അതീവ ഗൗരവമുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കർ സർക്കാരിന്‍റെ ഭാവി പദ്ധതികളെ കുറിച്ച് സ്വപ്‌ന സുരേഷിന് വിവരം നൽകിയിരുന്നു. ഇത് ദേശസുരക്ഷയ്ക്ക് വെല്ലുവിളിയാണ്. അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എം. ശിവശങ്കറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നും കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം എം. ശിവശങ്കറിന്‍റെ റിമാൻഡ് കാലാവധി ഡിസംബർ 22 വരെ എറണാകുളം എ.സി.ജെ.എം കോടതി നീട്ടി.

ABOUT THE AUTHOR

...view details