കൊച്ചി: നിർമാതാക്കൾക്ക് നഷ്‌ട പരിഹാരം നൽകി ഷെയ്‌ൻ നിഗം പ്രശ്‌നം പരിഹരിക്കുമെന്ന് 'അമ്മ'. വെയിൽ, കുർബാനി സിനിമകളുടെ നിർമാതാക്കൾക്ക് ഷെയ്‌ൻ 32 ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകാനും അമ്മ യോഗത്തിൽ ധാരണയായി. രണ്ട് സിനിമയിലും ഷെയ്‌ൻ തുടർന്ന് അഭിനയിക്കും.
ഷെയ്ൻ നിഗം നഷ്‌ടപരിഹാരം നൽകും: 'അമ്മ' - ഷെയ്‌ൻ നിഗം
അടുത്ത ദിവസങ്ങളിൽ തന്നെ ഷെയ്‌ൻ നിഗം പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു
ഷെയ്ൻ
നാളെ നിർമാതാക്കളുമായി ചർച്ച നടത്തും. അടുത്ത ദിവസങ്ങളിൽ തന്നെ ഷെയ്‌ൻ നിഗം പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. നിർമാതാക്കളുടെ സംഘടനയുമായി ചർച്ച നടത്തി തീരുമാനം അറിയിക്കാമെന്ന് പറഞ്ഞുവെന്നും ഷെയ്ൻ നിഗം പറഞ്ഞു.