എറണാകുളം:അതീവ ഗുരതരാവസ്ഥയിൽ ചികിത്സയിലുള്ള ചലചിത്ര സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കൊച്ചിയിലെത്തിക്കും. ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിൽ ചികിത്സയിൽ കഴിയുന്ന ഷാനവാസിനെ അത്യാധുനിക സൗകര്യങ്ങളുള്ള പ്രത്യേക ആംബുലൻസിലാണ് കൊച്ചിയിലെത്തിക്കുന്നത്.
ഷാനവാസ് നരണിപ്പുഴയെ അല്‍പ സമയത്തിനകം കൊച്ചിയിലെത്തിക്കും - ഷാനവാസ് നരണിപ്പുഴയെ അല്‍പ സമയത്തിനകം കൊച്ചിയിലെത്തിക്കും
ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിൽ ചികിത്സയിൽ കഴിയുന്ന ഷാനവാസിനെ അത്യാധുനിക സൗകര്യങ്ങളുള്ള പ്രത്യേക ആംബുലൻസിലാണ് കൊച്ചിയിലെത്തിക്കുന്നത്
ഷാനവാസ് നരണിപ്പുഴയെ അല്‍പ സമയത്തിനകം കൊച്ചിയിലെത്തിക്കും
വാളയാർ വഴിയാണ് ആംബുലൻസ് കൊച്ചിയിൽ എത്തുന്നത്. ആംബുലൻസിനെ അതിവേഗം കൊച്ചിയിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. രാത്രിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. വെന്‍റിലേറ്റര്‍ സൗകര്യമുള്ള ആംബുലൻസിലാണ് കൊച്ചിയിലെത്തിക്കുന്നത്.