വളാഞ്ചേരി പീഡനം; വ്യക്തിപരമായ ആരോപണമെന്ന് ഷംസുദ്ദീൻ നടക്കാവിൽ - ഷംസുദ്ദീൻ നടക്കാവിൽ
വിദേശത്ത് പോയത് ബിസിനസ് ആവശ്യത്തിനായിരുന്നു. താൻ വിദേശത്ത് പോയതിന് ശേഷമാണ് കേസുണ്ടായത്.
വളാഞ്ചേരി പീഡനം; വ്യക്തിപരമായ ആരോപണമെന്ന് ഷംസുദ്ദീൻ നടക്കാവിൽ
കൊച്ചി: വളാഞ്ചേരിയിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസ് വ്യക്തിപരമായ ആരോപണമാണെന്ന് കേസിലെ പ്രതിയായ വളാഞ്ചേരി നഗരസഭ കൗൺസിലർ ഷംസുദ്ദീൻ നടക്കാവിൽ പറഞ്ഞു. വിദേശത്ത് പോയത് ബിസിനസ് ആവശ്യത്തിനായിരുന്നു. താൻ വിദേശത്ത് പോയതിന് ശേഷമാണ് കേസുണ്ടായത്.പരാതിയിൽ പറയുന്ന പെൺകുട്ടിയെ തനിക്കറിയില്ലെന്നും ഷംസുദീൻ നടക്കാവിൽ പറഞ്ഞു. കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഷംസുദ്ധീന്‍ നെടുമ്പാശ്ശേരി വിമാനത്താളത്തിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം.