എറണാകുളം: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. നാല് പ്രതികളെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ റഫീഖ്, ശരത്ത്, അഷ്റഫ്, രമേശ് എന്നിവരെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്.
ഷംന കാസിം ബ്ലാക്‌മെയില്‍ കേസ്; പ്രതികൾ പൊലീസ് കസ്റ്റഡിയിൽ - രമേശ്
പ്രതികളായ റഫീഖ്, ശരത്ത്, അഷ്റഫ്, രമേശ് എന്നിവരെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്.
അതേസമയം തങ്ങൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്നാണ് പ്രതികൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഷരീഫ് എന്നയാൾ പറഞ്ഞതിനെ തുടർന്നാണ് തങ്ങൾ ഷംന കാസിമിന്‍റെ വീട്ടിൽ പോയത്. ഇത് വിവാഹാലോചനയുടെ ഭാഗമായിരുന്നു. ഷരീഫും ഷംനയും തമ്മിൽ പരിചയമുണ്ടായിരുന്നു. ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി അറിയാം. ആദ്യ വിവാഹാലോചന ഒഴിയാൻ ഷംന ഷരീഫിന്‍റെ സഹായം തേടിയിരുന്നു.
മോഡലുകളുടെ പരാതിയിൽ പറയുന്ന സംഭവങ്ങളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും പ്രതികൾ അന്വേഷണ സംഘത്തിന് മൊഴിനൽകി. പ്രതികളെ നടിയുടെ കെച്ചിയിലെ വീട്ടിലുൾപ്പടെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതികൾക്കെതിരെ മറ്റു പെൺകുട്ടികൾ നൽകിയ പരാതിയിൽ മനുഷ്യക്കടത്ത് ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. ആലപ്പുഴ, എറണാകുളം സ്വദേശികളായ നാല് പെൺകുട്ടികൾ കൂടി ഇന്ന് പരാതി നൽകിയിട്ടുണ്ട്.