എറണാകുളം :വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശിനിയായ യുവതി നൽകിയ പരാതിയില്‍ എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആര്‍ ഇട്ടത്. കൊച്ചിയിലെ ഹോട്ടലിലും, ആലുവയിലെ ഫ്ലാറ്റിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു. വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരി ദിവസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ശ്രീകാന്ത് വെട്ടിയാർക്കെതിരെ യുവതി പൊലീസിൽ പരാതി നൽകാത്തത് എന്ത് കൊണ്ടെന്ന സംശയം പലരും ഉന്നയിച്ചു.