കേരളം

kerala

ETV Bharat / state

ടാറ്റൂ ആര്‍ടിസ്റ്റ് സുജീഷിനെതിരെ പരാതിയുമായി വിദേശ വനിതയും - ടാറ്റൂ ആര്‍ടിസ്റ്റ് സുജീഷിനെതിരായ വിദേശ വനിതയുടെ പരാതി

ഇമെയിൽ വഴി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത് സ്‌പാനിഷ് വനിത

sexual assault complaints against Tattoo artist in Palarivattom Ernakulam  sexual assault case against Tattoo artist Sujeesh  investigation against sujeesh  foreign woman complained against Tattoo artist Sujeesh  ടാറ്റൂ ആര്‍ടിസ്റ്റ് സുജീഷിനെതിരായ വിദേശ വനിതയുടെ പരാതി  ടാറ്റൂ ആര്‍ടിസ്റ്റ് സുജീഷിനെതിരായ ലൈഗികാതിക്രമണ പരാതി
ടാറ്റൂ ആര്‍ടിസ്റ്റ് സുജീഷിനെതിരെ വീണ്ടും ലൈംഗിക പരാതി

By

Published : Mar 12, 2022, 12:27 PM IST

എറണാകുളം: കൊച്ചിയിലെ ടാറ്റൂ ആർടിസ്റ്റ് സുജീഷിനെതിരെ വീണ്ടും പീഡന പരാതി. സ്‌പാനിഷ് വനിതയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇമെയിൽ വഴി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.

സുജീഷിന്‍റെ പാലാരിവട്ടത്തെ ടാറ്റൂ സ്റ്റുഡിയോയായ ഇൻക്ഫെക്ടഡില്‍ നിന്നും ടാറ്റൂ ചെയ്യവെ 2019ൽ പീഡനത്തിനിരയായെന്നാണ് പരാതി. കൊച്ചിയിൽ പഠനാവശ്യാർഥം കഴിയവെയാണ് ടാറ്റൂ ചെയ്യാൻ സുജീഷിന്‍റെ സ്ഥാപനത്തിൽ പരാതിക്കാരിയായ വിദേശ വനിതയെത്തിയത്. ഇതോടെ ടാറ്റു ആർട്ടിസ്റ്റ് സുജീഷിനെതിരായ പൊലീസിന് ലഭിക്കുന്ന എഴാമത്തെ ലൈംഗികാതിക്രമ പരാതിയാണിത്.
ഈ കേസിൽ ഓൺലൈൻ വഴി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി തുടർ നടപടികളിലേക്ക് പൊലീസ് കടക്കും. നിലവിൽ നേരത്തെ ലഭിച്ചിച്ച ലൈംഗിക പീഡന കേസുകളില്‍ സുജീഷ് റിമാന്‍ഡില്‍ കഴിയുകയാണ്. സുഹൃത്തിനൊപ്പം ഒളിവിൽ കഴിയവെ കൊച്ചിയിൽ നിന്നായിരുന്നു സുജീഷിനെ കസ്റ്റഡിയിലെടുത്തത്. ബലാത്സംഗക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.

പാലാരിവട്ടം ആലിൻചുവട്ടിൽ പ്രവർത്തിക്കുന്ന ഇങ്ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിൽ ടാറ്റൂ ചെയ്തവരാണ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി നൽകിയത്. സുജീഷിന്‍റെ ലൈംഗികപീഡനങ്ങള്‍ പുറത്തുവരുന്നത് പീഡനത്തിനിരയായ ഒരു പെൺകുട്ടി സമൂഹ മാധ്യമത്തില്‍ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ്. നേരിട്ട് പൊലീസില്‍ പരാതിപ്പെടാൻ കഴിയാത്ത സാഹചര്യത്തിലാണ് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നതെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു.

ഇതേതുടർന്ന് പൊലീസ് സ്വമേധയ കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പെൺകുട്ടികൾ ഇയാൾക്കെതിരെ സമാനമായ പരാതിയുമായി രംഗത്തെത്തിയത്.

ALSO READ:ഒന്നരവയസുകാരിയെ മുക്കിക്കൊന്ന കേസ്: അച്ഛനെതിരെയും മുത്തശ്ശിക്കെതിരെയും കേസെടുത്തു

For All Latest Updates

ABOUT THE AUTHOR

...view details